LiveTV

Live

UAE

അബൂദബിയില്‍ 18 ആരാധനാലയങ്ങള്‍ക്ക് കൂടി അംഗീകാരം

‘സഹിഷ്ണുതക്ക് ഒരു ആഹ്വാനം’ എന്ന മുദ്രാവാക്യവുമായാണ് അബൂദബി 18 മുസ്‍ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്.

അബൂദബിയില്‍ 18 ആരാധനാലയങ്ങള്‍ക്ക് കൂടി അംഗീകാരം

അബൂദബിയിലെ 18 ആരാധനാലയങ്ങള്‍ക്ക് കൂടി സര്‍ക്കാര്‍ അംഗീകാരം നല്‍കുന്നു. നേരത്തേ നിലവിലുള്ള മുസ്‍ലിം ഇതര ആരാധനാലയങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുന്നത്.

‘സഹിഷ്ണുതക്ക് ഒരു ആഹ്വാനം’ എന്ന മുദ്രാവാക്യവുമായാണ് അബൂദബി 18 മുസ്‍ലിം ഇതര ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്നത്. നേരത്തേ അനൗദ്യോഗികമായി ആരാധനക്കായി വിവിധ മതവിശ്വാസികള്‍ ഉപയോഗിച്ചിരുന്ന സ്ഥലങ്ങളാണിത്.

രാജ്യത്തെ മുസ്‍ലിം ഇതര ആരാധാനങ്ങളുടെ മേല്‍നോട്ടത്തിന് ചുമതല നല്‍കിയ സാമൂഹിക വികസന വകുപ്പാണ് ഇവക്ക് അംഗീകാരം നല്‍കുക. എല്ലാ മതവിശ്വാസികള്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയുന്ന ഇടം എന്ന അബൂദബിയുടെ ഖ്യാതി ശക്തമാക്കാന്‍ കൂടിയാണ് തീരുമാനം.

ഈ മാസം 22ന് എമിറേറ്റ്സ് പാലസില്‍ നടക്കുന്ന വിപുലമായ ചടങ്ങിലാണ് ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മത നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.