LiveTV

Live

UAE

ദുബെെ ‘റിറ’ ഇനി ലാൻറ് ഡിപ്പാർട്ട്മെൻറിന് കീഴില്‍

ദുബൈ എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനാണ് റിറയുടെ സി.ഇ.ഒ യെ നിയോഗിക്കുക.

ദുബെെ ‘റിറ’ ഇനി ലാൻറ് ഡിപ്പാർട്ട്മെൻറിന് കീഴില്‍

ദുബൈയിലെ കെട്ടിടം, ഭൂമി ഇടപാടുകളുടെ നിയന്ത്രിക്കുന്ന റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയെ ലാൻറ് ഡിപ്പാർട്ട്മെൻറിനു കീഴിലാക്കി പുനക്രമീകരിച്ചു. റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ സംരംഭകരുടെയും നിക്ഷേപകരുടെയും അവകാശം സംരക്ഷിക്കുമെന്ന് ഉറപ്പാക്കാനാണ് നടപടി.

യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ‘റിറ’യെ ലാന്‍ഡ് ഡിപ്പാര്‍ട്ടുമെന്റിന് കീഴിലാക്കി ഉത്തരവിറക്കിയത്. ദുബൈയുടെ റിയൽ എസ്റ്റേറ്റ് മേഖലയുടെ വളർച്ചയാണ് ലക്ഷ്യം. റിയൽ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകളെ ഉപയോഗപ്പെടുത്തുവാനും നിലവാരം ഉയർത്തിപ്പിടിക്കുവാനും റിറ പ്രവർത്തിക്കും.

അതേ സമയം റിറ കൈകാര്യം ചെയ്തിരുന്ന റിയൽ എസ്റ്റേറ്റ് വാടക കരാർ, കെട്ടിട ഉടമയും താമസക്കാരും തമ്മിലെ കരാറുകളെല്ലാം ഇനി ദുബൈ ലാൻറ് ഡിപ്പാർട്ട്മെൻറിെൻറ ചുമതലയാണ്. എസ്ക്രോ അക്കൗണ്ടുകൾക്ക് മേൽനോട്ടം വഹിക്കുന്നതും റിയൽ എസ്റ്റേറ്റ് ഡവലപ്മെൻറ്, മാനേജ്മെൻറ്, ബ്രോക്കറേജ് എന്നിവയുടെ തീർപ്പ് നൽകുന്നതും റിറയാവും.

മാധ്യമങ്ങളിൽ വരുന്ന റിയൽ എസ്റ്റേറ്റ് സംബന്ധിയായ പരസ്യങ്ങൾ പരിശോധിക്കുക, പൊതുജനങ്ങളെ അവകാശങ്ങളും ചുമതലകളും സംബന്ധിച്ച് ബോധവത്കരിക്കുക, കാലാനുസൃതമായ നയങ്ങൾ രൂപവത്കരിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങളും അതോറിറ്റിക്കായിരിക്കും. ദുബൈ എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനാണ് റിറയുടെ സി.ഇ.ഒ യെ നിയോഗിക്കുക.