LiveTV

Live

UAE

മോശം സേവനം നൽകുന്ന അഞ്ച് സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ച് യു.എ.ഇ 

600 സർക്കാർ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് നടപടി. വർഷത്തിൽ മന്ത്രിമാർ മുതൽ മാനേജർമാർ വരെയുള്ളവരുടെ പ്രകടനം വിലയിരുത്തി റിപ്പോർട്ട് പുറത്തുവിടും.

മോശം സേവനം നൽകുന്ന അഞ്ച് സർക്കാർ സ്ഥാപനങ്ങളെ പ്രഖ്യാപിച്ച് യു.എ.ഇ 

മോശം സേവനം നൽകുന്ന അഞ്ച് സർക്കാർ സ്ഥാപനങ്ങളെ പരസ്യമായി പ്രഖ്യാപിച്ച് യു.എ.ഇ. മികച്ച 5 സർക്കാർ സ്ഥാപനങ്ങൾക്ക് ഒപ്പമാണ് മോശം സ്ഥാപനങ്ങളുടെ പേരും വെളിപ്പെടുത്തിയത്. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമാണ് ട്വിറ്ററിലൂടെ പ്രഖ്യാപനം നടത്തിയത്.

മോശം സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥതലത്തിൽ അഴിച്ചുപണിയുണ്ടാകും. മികച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ടുമാസത്തെ ശമ്പളം സമ്മാനം പ്രഖ്യാപിച്ചു.

എമിറേറ്റ്സ് പോസ്റ്റിന്റെ ഷാർജ അൽഖാൻ സെന്ററാണ് മോശം സർക്കാർ സ്ഥാപനങ്ങളിൽ ഒന്നാമത്. ഫുജൈറയിലെ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി & സിറ്റിസൺഷിപ്പ് മികച്ച കേന്ദ്രം. 600 സർക്കാർ കേന്ദ്രങ്ങളെ വിലയിരുത്തിയാണ് നടപടി. വർഷത്തിൽ മന്ത്രിമാർ മുതൽ മാനേജർമാർ വരെയുള്ളവരുടെ പ്രകടനം വിലയിരുത്തി റിപ്പോർട്ട് പുറത്തുവിടും. സ്ഥാപനങ്ങളിൽ ഭരണാധികാരി നേരിട്ട് എത്തും. സ്വയം വിലയിരുത്താനുള്ള ആർജവം രാജ്യത്തിനുണ്ടെന്നും കുറവുകൾ മറച്ചു പിടിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.