LiveTV

Live

UAE

ബഹിരാകാശത്ത് യു.എ.ഇയുടെ കൊടിനാട്ടാൻ പര്യവേക്ഷകന്റെ കൂടെ സുന്ദരൻ പാവക്കുട്ടിയും!

ബഹിരാകാശത്ത് യു.എ.ഇയുടെ കൊടിനാട്ടാൻ പര്യവേക്ഷകന്റെ കൂടെ സുന്ദരൻ പാവക്കുട്ടിയും!

ബഹിരാകാശത്ത് യു.എ.ഇയുടെ കൊടിനാട്ടാൻ ഇമറാത്തി പര്യവേക്ഷകൻ ഹസ്സ അൽ മൻസൂരി പുറപ്പെടുമ്പോള്‍ ഒപ്പം യു.എ.ഇയുടെ പ്രതീകമായി ഒരാൾ കൂടിയുണ്ടാവും. സുഹൈൽ എന്ന സുന്ദരൻ പാവക്കുട്ടിയും. ഈ മാസം 25നാണ് സുഹൈൽ ഹസ്സ, നാസയുടെ പര്യവേക്ഷക ജെസീക മീർ, റഷ്യൻ കമാൻറർ ഒലേഗ് സ്ക്രിപോച്ച്ക എന്നിവർക്കൊപ്പം സോയുസ് എം.എസ്15 റോക്കറ്റിൽ ആകാശത്തേക്ക് കുതിക്കുന്നത്.

മോസ്കോയിൽ പാവക്കുട്ടി എത്തിയ വിവരം ബദൽ യാത്രികനായ സുൽതാൻ അൽ നിയാദിയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. യാത്രികർക്ക് ആർക്കെങ്കിലും നിശ്ചിത സമയം പുറപ്പെടാൻ കഴിയാതെ വന്നാൽ യാത്ര ചെയ്യുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി ഒരുക്കി നിർത്തിയിരിക്കുകയാണ് ഇദ്ദേഹത്തെയും. കനോപ്പസ് നക്ഷത്രത്തിന് അറബിയിൽ പറയുന്ന പേരാണ് സുഹൈൽ എന്നത്. ഇൻറർനാഷനൽ സ്പേസ് സെന്ററില്‍ ആദ്യമായി അറബ് ലോകത്തു നിന്നൊരാൾ എത്തുന്നതിന്റെ പ്രതീകാത്മക സന്ദേശം കൂടിയാണ് പുതിയ കാലത്തിന്റെ താരകം എന്നറിയപ്പെടുന്ന സുഹൈലിന്റെ സാന്നിധ്യം. അവിടെയെത്തുമ്പാൾ സുഹൈൽ ഒറ്റക്കാവില്ല. ഒരു ചങ്ങാതിയുണ്ടവിടെ. മാർച്ച് മാസം സ്പേസ് എക്സ് ക്രൂവിനൊപ്പം പോയ എർത്തി എന്ന പാവക്കുട്ടി.

ഏറ്റവും അത്യാവശ്യമായ 10 സാമഗ്രികളാണ് ഹസ്സയുടെ ലഗേജിൽ ഉണ്ടാവുക. ഒരു ഖുർആൻ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയും യു.എ.ഇയുടെ ബഹിരാകാശ കുതിപ്പിന്റെ മുഖ്യ പ്രചാേദനവുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തുമിന്റെ ഓർമക്കുറിപ്പുകളായ കിസ്സത്തിയുടെ ഒരു കോപ്പി, പാവ, വ്യക്തിഗത ആവശ്യത്തിനുള്ള വസ്തുക്കൾ എന്നിവ മാത്രമാണ് ഒപ്പം കരുതുക.