LiveTV

Live

UAE

യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്

യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും

യു.എ.ഇയില്‍ അടുത്തമാസം ഇന്ധനവില കുറയും. പെട്രോള്‍ ലിറ്ററിന് പത്ത് ഫില്‍സ് വരെ കുറയുമ്പോള്‍ ഡീസലിന് നാല് ഫില്‍സിന്‍റെ കുറവുണ്ടാകും. അന്താരാഷ്ട്ര ക്രൂഡോയില്‍ നിരക്കിന് അടിസ്ഥാനമാക്കിയാണ് ഈ വിലക്കുറവ്

യു.എ.ഇ ഊര്‍ജമന്ത്രാലയമാണ് സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധനനിരക്ക് പ്രഖ്യാപിച്ചത്. ലിറ്ററിന് 2 ദിര്‍ഹം 28 ഫില്‍സ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന്‍റെ നിരക്ക് അടുത്തമാസം ഒമ്പത് ഫില്‍സ് കുറഞ്ഞ് 2 ദിര്‍ഹം 37 ഫില്‍സാകും. സ്പെഷല്‍ പെട്രോളിന്‍റെ വില 2 ദിര്‍ഹം 26 ഫില്‍സില്‍ നിന്ന് 2 ദിര്‍ഹം 16 ഫില്‍സായി കുറയും. രണ്ട് ദിര്‍ഹം 18 ഫില്‍സായിരുന്ന ഇപ്ലസ് പെട്രോളിന്‍റെ വില 2 ദിര്‍ഹം 8 ഫില്‍സായും കുറയും. ഡിസല്‍ വില ലിറ്ററിന് നാല് ഫില്‍സ് കുറയും. 2 ദിര്‍ഹം 42 ഫില്‍സ് എന്ന ഡിസല്‍ നിരക്ക് ലിറ്ററിന് 2.38 ഫില്‍സാകും. അമേരിക്ക-ചൈന വ്യാപാരയുദ്ധമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ നിരക്ക് ഇടിയാന്‍ കാരണമെന്ന് ചൂണ്ടിക്കാട്ടുന്നു.