LiveTV

Live

UAE

നരേന്ദ്രമോദിക്ക് യു.എ.ഇ പരമോന്നത ബഹുമതി സമ്മാനിച്ചു

പ്രവാസി വ്യവസായികള്‍ ജമ്മു കശ്മീരില്‍ നിക്ഷേപത്തിന് തയാറാകണമെന്നും, കശ്മീരികള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്നും മോദി അഭ്യര്‍ഥിച്ചു

നരേന്ദ്രമോദിക്ക് യു.എ.ഇ പരമോന്നത ബഹുമതി സമ്മാനിച്ചു

യു.എ.ഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റുവാങ്ങി. അബൂദബി പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ യു.എ.ഇ ഉപ സര്‍വ സൈന്യാധിപന്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനാണ് പുരസ്‌കാരം കൈമാറിയത്. ജമ്മു കശ്മീരില്‍ നിക്ഷേപത്തിന് തയ്യാറാകണമെന്ന് പ്രവാസി വ്യവസായികളുമായുള്ള കൂടിക്കാഴ്ചയില്‍ മോദി ആവശ്യപ്പെട്ടു

യു.എ.ഇ ഓര്‍ഡര്‍ ഓഫ് സായിദ് നല്‍കി ആദരിക്കുന്ന 16ആമത്തെ രാഷ്ടനേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായി നടത്തിയ കൂടിക്കാഴ്ച ശേഷമായിരുന്നു ആദരിക്കല്‍ ചടങ്ങ്.

യു.എ.ഇയിലെ ഇന്ത്യന്‍ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മവാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും കൊട്ടാരത്തില്‍ നടന്നു. നേരത്തേ ഇന്ത്യന്‍ ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയായ റൂപേയുടെ കാര്‍ഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു.

യു.എ.ഇയിലെ ബിസിനസ് പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും ഇതോടൊപ്പം നടന്നു. പ്രവാസി വ്യവസായികള്‍ ജമ്മു കശ്മീരില്‍ നിക്ഷേപത്തിന് തയാറാകണമെന്നും, കശ്മീരികള്‍ക്ക് തൊഴിലവസരം ഒരുക്കണമെന്നും മോദി അഭ്യര്‍ഥിച്ചു. അരുണ്‍ ജെയ്റ്റിലിയുടെ വിയോഗ വാര്‍ത്തക്കിടയിലും പ്രധാനമന്ത്രിയുടെ ഗള്‍ഫ് പര്യടനം മാറ്റമില്ലാതെ തുടരും.

ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇയിലെത്തുന്നത്. പരമോന്നത ബഹുമതിയിലൂടെ ഇന്ത്യ-യു.എ.ഇ ബന്ധത്തില്‍ പുതിയ അധ്യായം കൂടി ചേര്‍ത്താണ് പ്രധാനമന്ത്രി ബഹ്‌റൈനിലേക്ക് തിരിച്ചത്.