LiveTV

Live

UAE

തെരഞ്ഞെടുപ്പ് ചൂടിലേക്ക് യു.എ.ഇ

കൗണ്‍സിലിലെ പകുതി സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്

തെരഞ്ഞെടുപ്പ് ചൂടിലേക്ക് യു.എ.ഇ

യു.എ.ഇ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ഒക്ടോബര്‍ അഞ്ചിന് നടക്കുന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്കുള്ള പത്രിക സമര്‍പ്പണം തുടങ്ങി. വനിതകള്‍ ഉള്‍പ്പെടെ 194 പേര്‍ ആദ്യ ദിവസം പത്രിക നല്‍കി. അടുത്തമാസം എട്ട് മുതലാണ് തെരഞ്ഞെടുപ്പ് പ്രചരണം.

ഇത് നാലാം തവണയാണ് യു.എ.ഇ പാര്‍ലമന്റായ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് എമിറേറ്റുകളെ പ്രതിനിധികരിച്ച് 40 സീറ്റുകളുണ്ട് കൗണ്‍സിലില്‍ എന്നാല്‍, 20 സീറ്റുകളിലേക്കാണ് പ്രതിനിധികളെ തെരഞ്ഞെടുക്കുക. ബാക്കി അംഗങ്ങളെ എമിറേറ്റിലെ ഭരണാധികാരി നാമനിര്‍ദേശം ചെയ്യും.

കൗണ്‍സിലിലെ പകുതി സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെച്ച ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. രാജ്യത്ത് സ്ഥിര താമസക്കാരായ 25 പിന്നിട്ട യു.എ.ഇ പൗരന്‍മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാം. രാജ്യത്തെ ഒന്പത് കേന്ദ്രങ്ങളില്‍ പത്രിക നല്‍കാന്‍ സൗകര്യമുണ്ട്.

സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക സെപ്റ്റംബര്‍ മൂന്നിന് പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ എട്ടിന് പ്രചാരണം തുടങ്ങും. എന്നാല്‍, സെപ്റ്റംബര്‍ 15 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാകും.