LiveTV

Live

UAE

‘പാനൂര്‍ റെസ്റ്റോറന്റ്’ ഗ്രൂപ്പ് ചെയര്‍മാന്‍ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

യുഎഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സംരംഭങ്ങളുള്ള കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ്

‘പാനൂര്‍ റെസ്റ്റോറന്റ്’ ഗ്രൂപ്പ് ചെയര്‍മാന്‍ കുഞ്ഞഹമ്മദ് ഹാജി അന്തരിച്ചു

ഗള്‍ഫിലെ 'പാനൂര്‍ റെസ്റ്റോറന്റ്' ഗ്രൂപ്പ് ചെയര്‍മാന്‍ നെല്ലികണ്ടിയില്‍ കുഞ്ഞഹമ്മദ് ഹാജി (70) നാട്ടില്‍ അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ പാനൂര്‍ കുന്നത്തുപറന്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം പ്രവാസിയായിരുന്നു ഇദ്ദേഹം അറിയപ്പെടുന്ന ജീവകാരുണ്യ പ്രവര്‍ത്തകനാണ്. യുഎഇ, ഖത്തര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ സംരംഭങ്ങളുണ്ട്. 37 വര്‍ഷമായി ബിസിനസ് രംഗത്ത് സജീവമായിരുന്നു. ഭാര്യ: നഫീസ. മക്കള്‍: അബ്ദുല്‍മുനീര്‍, സഹീദ്, മുഹമ്മദ് അലി, ഷിഹാദ്, സാജിത.