ബലിപെരുന്നാള്‍: യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
ബലിപെരുന്നാൾ പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

യു.എ.ഇ ജയിലുകളില്‍ കഴിയുന്ന 669 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. ബലിപെരുന്നാള്‍ പ്രമാണിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തടവുകാരുടെ മോചനത്തിനായുള്ള സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കും. പ്രവാസികളടക്കം വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. തടവിലാക്കപ്പെട്ടവര്‍ക്ക് പുതിയ ജീവിതത്തിനുള്ള സാധ്യത തുറക്കാനാണ് നടപടിയെന്ന് പ്രസിഡന്റ് ഉത്തരവില്‍ വ്യക്തമാക്കി.