LiveTV

Live

UAE

മൽസ്യ തൊഴിലാളികളുടെ സുരക്ഷ; യു.എ.ഇയും ഇറാനും തമ്മിൽ പതിവു ചർച്ച നടന്നു

കള്ളക്കടത്ത്​ തടയുന്നതിന്​ സ്വീകരിക്കേണ്ട നടപടികളും ഉഭയകക്ഷി സംയുക്​ത സമിതിയുടെ യോഗം വിലയിരുത്തി

മൽസ്യ തൊഴിലാളികളുടെ സുരക്ഷ; യു.എ.ഇയും ഇറാനും തമ്മിൽ പതിവു ചർച്ച നടന്നു

മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉൾപ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് യു.എ.ഇയും ഇറാനും തമ്മിൽ പതിവു ചർച്ച നടന്നു. ​കള്ളക്കടത്ത്​ തടയുന്നതിന്​ സ്വീകരിക്കേണ്ട നടപടികളും ഉഭയകക്ഷി സംയുക്​ത സമിതിയുടെ യോഗം വിലയിരുത്തി. ഗൾഫ്​ സംഘർഷം രൂക്ഷമായിരിക്കെ, ഇരു രാജ്യങ്ങളും തമ്മിൽ നടന്ന പതിവു ചർച്ചക്ക്​ അന്താരാഷ്​ട്ര മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ്​ നൽകിയത്​.

ഇറാനുമായി നടന്ന പതിവ്​ ചർച്ചയിൽ യു.എ.ഇ നേതൃത്വം സംതൃപ്​തി രേഖപ്പെടുത്തിയതായി ഔദ്യോഗിക വാർത്താ ഏജൻസിയായ 'വാം' റിപ്പോർട്ട്​ ചെയ്​തു. സമുദ്ര മേഖലയുമായി ബന്​ധപ്പെട്ടുള മൽസ്യബന്​ധനം ഉൾപ്പെടെയുള്ള കാര്യങ്ങളാണ്​ പ്രധാനമായും ചർച്ചക്കു വന്നത്​. പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യാൻ സംയുക്​ത സമിതിയുടെ ആഭിമുഖ്യത്തിലുള്ള പതിവ്​ സമയബന്​ധിത ചർച്ച മാത്രമാണ്​ നടന്നതെന്ന്​ യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്​ട്ര സുരക്ഷാ, സഹകരണ വകുപ്പ്​ ഡയറക്​ടർ സാലിം മുഹമ്മദ്​ അൽ സാബി പറഞ്ഞു.

സമുദ്ര ബന്​ധനം, നിയമവിരുദ്ധ കടത്ത്​ തടയൽ, ഇരു രാജ്യങ്ങളിലെയും മൽസ്യതൊഴിലാളികൾ നേരിടുന്ന പ്രശ്​നങ്ങൾ എന്നിവയാണ്​ യോഗത്തി​ന്‍റെ പരിഗണനക്കു വന്നതെന്നും വാർത്താ ഏജൻസി വ്യക്​തമാക്കി. സമുദ്രാതിർത്തിയിൽ മൽസ്യബന്​ധനത്തിനു പോകുന്നവരുടെ സുരക്ഷ സംബന്​ധിച്ച കാര്യങ്ങളിൽ യോഗതീരുമാനം വിജയകരമായിരുന്നുവെന്ന വിലയിരുത്തലും യു.എ.ഇക്കുണ്ട്​.