LiveTV

Live

UAE

യു.എ.ഇ വിപണിയിൽ അടുത്ത മാസം ഇന്ധനവിലയിൽ മൂന്നു ശതമാനത്തിന്‍റെ വർധന ഉണ്ടാകും

ജൂലൈ മാസം ജൂണിനെ അപേക്ഷിച്ച്​​ ഏതാണ്ട്​ പത്ത്​ ശതമാനം കുറവാണ്​ ഇന്ധനവിലയിൽ ഉണ്ടായിരുന്നത്

യു.എ.ഇ വിപണിയിൽ അടുത്ത മാസം ഇന്ധനവിലയിൽ മൂന്നു ശതമാനത്തിന്‍റെ വർധന ഉണ്ടാകും

യു.എ.ഇ വിപണിയിൽ അടുത്ത മാസം ഇന്ധനവിലയിൽ മൂന്നു ശതമാനത്തിന്‍റെ വർധന ഉണ്ടാകും. ജൂലൈ മാസം പെ​ട്രോളിനും ഡീസലിനും താരതമ്യേന നിരക്ക്​ കുറവായിരുന്നു. ആഗോള വിപണിയിലെ വ്യതിയാനം കൂടി കണക്കിലെടുത്താണ്​ ആഗസ്​റ്റ്​ മാസത്തെ വർധന​.

ജൂലൈ മാസം ജൂണിനെ അപേക്ഷിച്ച്​​ ഏതാണ്ട്​ പത്ത്​ ശതമാനം കുറവാണ്​ ഇന്ധനവിലയിൽ ഉണ്ടായിരുന്നത്​. യു.എ.ഇ ഉൗർജ മന്ത്രാലയമാണ്​ ആഗസ്​റ്റ്​ മാസത്തെ പുതിയ നിരക്ക്​ പ്രഖ്യാപിച്ചത്​. ഇതു പ്രകാരം സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ രണ്ട്​ ദിർഹം 37 ഫിൽസ്​ നൽകണം. ജൂലൈ മാസം ഇത്​ രണ്ട്​ ദിർഹം മുപ്പത്​ ഫിൽസ്​ മാത്രമായിരുന്നു. സ്​പെഷ്യൽ 95 ലിറ്ററിന്​ രണ്ട്​ ദിർഹം 26 ഫിൽസായിരിക്കും ആഗസ്​റ്റിലെ നിരക്ക്​. രണ്ട്​ ദിർഹം 18 ഫിൽസായിരുന്നു ജൂലൈ മാസം ഇൗടാക്കി വന്നത്​. ഡീസൽ വിലയിലും വർധനയുണ്ട്​. ലിറ്ററിന്​ രണ്ട്​ ദിർഹം 42 ഫിൽസായിരിക്കും ആഗസ്​റ്റിലെ നിരക്ക്​. 2.35 ഫിൽസായിരുന്നു നടപ്പുമാസം ഈടാക്കി വന്നത്​.

ജൂലൈക്ക്​ മുമ്പ്​ തുടർച്ചയായ നാലു മാസത്തോളം ഇന്ധന നിരക്ക്​ ഗണ്യമായി ഉയർന്നത്​ സാധാരണക്കാർക്ക്​ ​പ്രയാസം സൃഷ്​ടിച്ചിരുന്നു. അന്താരാഷ്​ട്ര വിപണിയിൽ എണ്ണവിലയിൽ ചാഞ്ചാട്ടം പ്രകടമാണ്​. ബാരലിന്​ 64 ദിർഹത്തിനു മുകളിലാണ്​ നിരക്ക്​. ഉൽപാദന മേഖലയിലെ മാന്ദ്യവും ബദൽ ഇന്ധനങ്ങളുടെ ഉയർന്ന ലഭ്യതയും കാരണം വരും മാസങ്ങളിൽ എണ്ണവില കുറഞ്ഞേക്കുമെന്നാണ്​ സൂചന.