LiveTV

Live

UAE

ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടുകളുടെ ഗണത്തിൽ യു.എ.ഇക്ക്​ മികച്ച നേട്ടം

ഇന്ത്യൻ പാസ്​പോർട്ടിന്​ എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്​

ലോകത്തെ ഏറ്റവും മികച്ച പാസ്പോർട്ടുകളുടെ ഗണത്തിൽ യു.എ.ഇക്ക്​ മികച്ച നേട്ടം

ലോകത്തെ ഏറ്റവും മികച്ച പാസ്​പോർട്ടുകളുടെ ഗണത്തിൽ യു.എ.ഇക്ക്​ മികച്ച നേട്ടം. ലോക തലത്തിൽ യു.എ.ഇ പാസ്​പോർട്ട്​​ ഇരുപതാം റാങ്കിലേക്കാണ്​ ഉയർന്നത്​. ഇന്ത്യൻ പാസ്​പോർട്ടിന്​ എണ്‍പത്തിയാറാം സ്ഥാനമാണുള്ളത്​.

ഹെൻലി പാസ്​പോർട്ട്​ സൂചികയാണ്​ ലോക തലത്തിൽ റാങ്കിങ്​ നിർണയം നടത്തിയത്​. സൗജന്യ വിസ, വിസ ഓൺ അറൈവൽ എന്നിവയു​ൾപ്പെടെ ലോക രാജ്യങ്ങൾക്കിടയിലെ സ്വീകാര്യത മുൻനിർത്തിയാണ്​ റാങ്കിങ്​ നിർണയം. മൊത്തം 199 രാജ്യങ്ങളുടെ പാസ്​പോർട്ടുകളാണ്​ പരിഗണിച്ചത്​.

പിന്നിട്ട ദശാബ്​ദ കാലയളവിൽ ഓരോ രാജ്യത്തിന്‍റെയും പാസ്പോർട്ടുകൾക്ക്​ ലഭിക്കുന്ന പിന്തുണ കൂടി റാങ്കിങ്​ നിർണയത്തിന്​ മാനദണ്​ഡമായിട്ടുണ്ട്​. ജപ്പാൻ, സിംഗപ്പൂർ രാജ്യങ്ങളുടെ പാസ്പോർട്ടുകളാണ്​ പട്ടികയിൽ മുന്നിൽ. ദക്ഷിണ കൊറിയ, ഫിൻലാന്‍റ്​, ജർമനി എന്നീ രാജ്യങ്ങളാണ്​ തൊട്ടുപിന്നിൽ. പരമാവധി രാജ്യങ്ങളിൽ വിസ ഓൺ അറൈവൽ സംവിധാനം ​പ്രയോജനപ്പെടുത്താൻ ഈ രാജ്യങ്ങളുടെ പാസ്​പോർട്ട്​ ഉടമകൾക്ക്​ സാധിക്കും എന്നതാണ്​ മികവ്​. ഡൻമാർക്ക്​, ഇറ്റലി, ലക്​സംബർഗ്​, ഫ്രാൻസ്​, സ്​പെയിൻ, സ്വീഡ​ൻ എന്നിവയും മുൻനിരയിലുണ്ട്​. എന്നാൽ മുമ്പ്​ ഉയർന്ന പദവിയിൽ ഉണ്ടായിരുന്ന യു.കെ, യു.എസ്​ പാസ്​പോർട്ടുകൾ പുതിയ പട്ടികയിൽ ആറാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെട്ടു. ഇന്ത്യക്ക്​ എണ്‍പത്തിയാറാം പദവിയാണുള്ളത്​. ശ്രീലങ്ക, ബംഗ്ലാദേശ്​, പാകിസ്​താൻ എന്നി രാജ്യങ്ങൾക്ക്​ ലഭിച്ചത്​ പട്ടികയിൽ തൊണ്ണൂറ്റിയൊമ്പതാം സ്​ഥാനമാണ്