LiveTV

Live

UAE

അബൂദബി കിരീടാവകാശിക്ക് ചെെനയില്‍ വന്‍ വരവേല്‍പ്പ്

അബൂദബി കിരീടാവകാശിക്ക് ചെെനയില്‍ വന്‍ വരവേല്‍പ്പ്

അബൂദബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്
ചൈനയിൽ ഹൃദ്യമായ സ്വീകരണം. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും വാണിജ്യ-വ്യാപാര മേഖലകളിലെ തുടർപദ്ധതികൾക്കു രൂപം നൽകാനും ലക്ഷ്യമിട്ടാണ് ശൈഖ് മുഹമ്മദിന്റെ ചൈന പര്യടനം.

ബീജിങ്ങ് വിമാനത്താവളത്തിൽ വൻ വരവേൽപ്പ് തന്നെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദിന് ലഭിച്ചത്. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ്
ശൈഖ് മുഹമ്മദ് ബീജിങ്ങിൽ എത്തിയത്. ഇതിന്റെ വിവിധ സാംസ്കാരിക പരിപാടികളും അരങ്ങേറി.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി തിങ്കളാഴ്ച ശൈഖ്
മുഹമ്മദ് ചർച്ച നടത്തും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘവും ഷെയ്ഖ് മുഹമ്മദിനൊപ്പം അനുഗമിക്കുന്നുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ ഷി ജിൻപിങ് യുഎഇ സന്ദർശിച്ചിരുന്നു. വൈജ്ഞാനിക രംഗത്തെ അറിവുകൾ ഇരുരാജ്യങ്ങളും പങ്കുവയ്ക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്നു ധാരണയിലെത്തിയതാണ്.

ചൈനയുടെ റോഡ് പദ്ധതികളിൽ യുഎഇ പങ്കാളിയാണ്. പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന ചർച്ചയിൽ പങ്കെടുക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഏപ്രിലിൽ ചൈന സന്ദർശിച്ചിരുന്നു. വിവിധ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്ന് ദുബൈയിൽ ആയിരിക്കും.

ചൈനീസ് ഉൽപന്നങ്ങൾ സൂക്ഷിക്കാനും കയറ്റുമതി ചെയ്യാനുമുള്ള മുഖ്യകേന്ദ്രമായി ഇതിനെ മാറ്റാനും പദ്ധതിയുണ്ട്. ചൈനീസ് സഹകരണത്തോടെ ദുബൈയിൽ 100 കോടി ഡോളറിന്റെ 'വെജിറ്റബിൾ ബാസ്കറ്റ്' പദ്ധതിക്കു തുടക്കം കുറിക്കാനും നേരത്തെ ധാരണ രൂപപ്പെട്ടിരുന്നു.