LiveTV

Live

UAE

‘ഹാല’യുമായി ദുബെെ വരുന്നു

തീർത്തും സുഗമവും സുതാര്യവുമായിരിക്കും ‘ഹാല’യുടെ പ്രവർത്തനം

‘ഹാല’യുമായി ദുബെെ വരുന്നു

ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും ഇ-ടാക്സി കമ്പനി കറീമും ഒന്നിച്ച് 'ഹാല' സംവിധാനം നടപ്പാക്കും. ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്ന ഹാല ടാക്സി സെപ്റ്റംബറോടെ ദുബൈ നിരത്തുകളിലിറങ്ങും.

ടാക്സി സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികളാണ് ആർ.ടി.എ സ്വീകരിച്ചു വരുന്നത്. കഴിഞ്ഞ ദിവസമാണ് ഹാല സംവിധാനം ആർടിഎ ചെയർമാൻ മത്താർ അൽ തായർ ഹാല ഉദ്ഘാടനം ചെയ്തത്. തീർത്തും സുഗമവും സുതാര്യവുമായിരിക്കും 'ഹാല'യുടെ പ്രവർത്തനമെന്ന് അദ്ദേഹം അറിയിച്ചു.

ദുബൈ ടാക്സിയുടെ ഇ-ടാക്സി സർവീസ് മേയിൽ 2000 ടാക്സികൾ ഉപയോഗിച്ച് ആരംഭിച്ചിരുന്നു. കറീം ആപ്പുപയോഗിച്ചായിരുന്നു ആവശ്യക്കാർ ഇതിനായി ബുക്ക് ചെയ്തിരുന്നത്. ഏറെ വിജയകരമായിരുന്നു പദ്ധതി. ബുക്ക് ചെയ്യുന്നവരുടെ അരികില്‍ അഞ്ച് മിനിറ്റിനുള്ളിൽ ടാക്സി എത്തുന്നു എന്നതായിരുന്നു ഇ ടാക്സിയുടെ പ്രത്യേകത. എന്നാൽ 'ഹാല' എത്തുക വെറും മൂന്നു മിനിറ്റിനുള്ളിലായിരിക്കും എന്ന മികവുണ്ട്.