LiveTV

Live

UAE

ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാം ഇനി വാട്സാപ് വഴിയും

ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാം ഇനി വാട്സാപ് വഴിയും

ദുബൈയിൽ ഗതാഗത പിഴയുടെ വിശദാംശങ്ങളറിയാൻ ഇനി വാട്സാപ് സൗകര്യവും. ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ്​ വാട്സ്ആപ്പ് സേവനം ഏർപ്പെടുത്താനുള്ള തീരുമാനം കൈക്കൊണ്ടത്​. ദിവസം പൂർണമായും ഇതി​ന്റെ സേവനം ലഭ്യമായിരിക്കും. ഔദ്യോഗിക ട്വിറ്റർ പേജിൽ വിഡിയോയിലൂടെയാണ് ആർ.ടി.എ ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​. ഏത് സമയത്ത് വേണമെങ്കിലും ട്രാഫിക് ഫൈനറുകളെ കുറിച്ച്​ ചോദിച്ചറിയാം എന്നതാണ് പുതിയ സേവനത്തിന്റെ പ്രത്യേകത. ഉപയോക്താക്കൾ ആർ.ടി.എയുടെ 058-8009090 വാട്സ് ആപ്പ് നമ്പർ മുഖേനയാണ്​ ബന്ധ​പ്പെടേണ്ടത്​. ഫൈനുകൾ എങ്ങനെ, എവിടെ, എപ്പോൾ അടക്കണം തുടങ്ങിയ എല്ലാ വിവരങ്ങൾ ആരായാം. ഉടന്‍ മറുപടിയും ലഭിക്കും.

ഉപഭോക്​താക്കൾക്ക്​ എല്ലാം എളുപ്പമാക്കുക എന്ന ലക്ഷ്യത്തിന്റെ കൂടി ഭാഗമായാണ്​ പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നതെന്ന്​ ആർ.ടി.എ വ്യക്​തമാക്കി. ഓൺലൈൻ മു​ഖേനയുള്ള സൗകര്യമാണ്​ ഇപ്പോൾ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത്​. സാമൂഹിക മാധ്യമങ്ങളിലൂടെ ഉപഭോക്​ത സേവനം ജനകീയമാക്കാൻ വിവിധ നടപടികളാണ്​ ദുബൈ സ്വീകരിച്ചു വരുന്നത്​.