LiveTV

Live

UAE

ദുബെെയില്‍ ഇനി മുതല്‍ സ്മാര്‍ട്ട് ട്രെെവിങ് ടെസ്റ്റ്

ആർ.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ്ടെസ്റ്റ്.

ദുബെെയില്‍ ഇനി മുതല്‍ സ്മാര്‍ട്ട് ട്രെെവിങ് ടെസ്റ്റ്

കുറ്റമറ്റ രീതിയിലുള്ള സ്മാർട് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം ദുബൈയിൽ നടപ്പാക്കി തുടങ്ങി. നിർമിത ബുദ്ധി ഉൾപ്പെടെ നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് പഠിതാക്കളുടെ ഡ്രൈവിങ് ശേഷി നിരീക്ഷിച്ചു മാത്രം ലൈസൻസ് നൽകുന്നതാണ് പുതിയ രീതി.

ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അബ്ദുല്ല അൽ അലി, ഡ്രൈവേഴ്സ് ലൈസൻസിങ് ഡയറക്ടർ സുൽത്താൻ അൽ കറഫ്, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നവീന ഡ്രൈവിങ് ടെസ്റ്റിന്റെ ഉദ്ഘാടനം.

ഫോർത് ഇൻഡസ്ട്രിയൽ റെവലൂഷൻ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ളതാണ് സ്മാർട് ട്രാക്ക് സംവിധാനം. ലോകത്തു തന്നെ ഇതാദ്യമായാണ് ഇത്തരമൊരു നീക്കം.

ആർ.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ്
ടെസ്റ്റ്. വാഹനത്തിൽ സ്ഥാപിച്ച നൂതന ക്യാമറകൾ, സെൻസറുകൾ എന്നിവയിലൂടെ മികവുകളും കുറവുകളും കണ്ടെത്താനാകും. പരിശോധകന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അപാകതകൾ ഇല്ലാതാക്കാനും അതിലൂടെ സാധിക്കും. 15 യാർഡുകളിൽ പുതിയ സംവിധാനം നിലവിൽ വന്നതായി ആർ.ടി.എ അറിയിച്ചു.

ലൈസൻസ് കിട്ടാനുള്ള മൂന്നു ടെസ്റ്റുകളിൽ രണ്ടാമത്തേതാണ് യാർഡ് ടെസ്റ്റ്. പ്രായോഗിക പരിജ്ഞാനം വിലയിരുത്തുന്നതാണ്
ആദ്യത്തേത്. പാർക്കിങ്ങിലെ മികവു ഉറപ്പാക്കുന്നതാണ്
യാർഡ് ടെസ്റ്റ്. ഏറ്റവും ഒടുവിലായി റോഡ് ടെസ്റ്റും നടക്കും.

ടെസ്റ്റിങ് യാർഡിലെ കൺട്രോൾ ടവറിലെ സ്ക്രീനിൽ ആർടിഎ ഉദ്യോഗസ്ഥന് വിജയപരാജയം കുറ്റമറ്റ രീതിയിൽ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.