LiveTV

Live

UAE

കുടുംബ വിസ ലഭിക്കുന്നതിന് പുതിയ മാനദണ്ഡവുമായി യു.എ.ഇ

പുതിയ മാറ്റം നിലവിൽ വന്നതോടെ നിരവധി മധ്യവർഗ പ്രവാസികൾക്ക്​ കുടുംബത്തെ കൊണ്ടുവരാൻ കഴിയും.

കുടുംബ വിസ ലഭിക്കുന്നതിന് പുതിയ മാനദണ്ഡവുമായി യു.എ.ഇ

യു.എ.ഇയില്‍ പ്രവാസികള്‍ക്ക് കുടുംബ വിസ അനുവദിക്കാന്‍ വരുമാനം മാത്രം മാനദണ്ഡമാക്കുന്ന നിയമം പ്രാബല്യത്തിൽ. ജോലി ചെയ്യുന്ന തസ്തികയും വരുമാനവും അടിസ്ഥാനമാക്കിയാണ് ഇതുവരെ കുടുംബത്തെ സ്പോണ്‍സര്‍ ചെയ്യാന്‍ അനുമതി നല്‍കിയിരുന്നത്. പുതിയ മാറ്റം നിലവിൽ വന്നതോടെ നിരവധി മധ്യവർഗ പ്രവാസികൾക്ക്
കുടുംബത്തെ കൊണ്ടുവരാൻ കഴിയും.

പ്രതിമാസം നാലായിരം ദിർഹം, അതല്ലെങ്കിൽ മൂവായിരം ദിർഹവും താമസ സൗകര്യവുമുള്ള പ്രവാസികൾക്ക് കുടുംബ വിസ അനുവദിക്കുന്നു എന്നതാണ് പുതിയ നിയമത്തിന്റെ പ്രത്യേകത. ഭാര്യ, പതിനെട്ടു വയസിനു ചുവടെയുള്ള കുട്ടികൾ എന്നിവരെ സ്പോണ്‍സര്‍ ചെയ്യാന്‍ സാധിക്കും. വരുമാനം മാത്രം അടിസ്ഥാനമാക്കിയുള്ള നിയമ ഭേദഗതിക്ക് അടുത്തിടെയാണ് യു.എ.ഇ മന്ത്രിസഭ അംഗീകാരം നൽകിയത്.

ഫെഡറൽ ഐഡൻറിറ്റി ഫോർ സിറ്റിസൺഷിപ്പ് അധികൃതരാണ് നിയമം നടപ്പിലായ വിവരം അറിയിച്ചത്. രാജ്യാന്തര നിലവാരത്തിന് അനുസരിച്ച മാറ്റം കൂടിയാണിത്. തസ്കതിക നോക്കി കുടുംബവിസ അനുവദിച്ച അവസ്ഥ മാറുമ്പാേൾ അത് നിരവധി പേർക്ക് ഗുണകരമാകുമെന്ന്
മേജർ ജനറൽ സഈദ് റകൻ അൽ റശ്ദി അഭിപ്രായപ്പെട്ടു. പുതിയ തീരുമാനം വിദേശ ജീവനക്കാരുടെ കുടുംബ സുസ്ഥിരതയും സാമൂഹിക സഹവർത്തിത്വവും ശക്തിപ്പെടുത്താൻ ഉതകുമെന്നാണ്
അധികൃതരുടെ വിലയിരുത്തൽ.