LiveTV

Live

UAE

ഗൾഫിലെ ഏറ്റവും വലിയ വാഹന പരിശോധന - രജിസ്ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ

റാസൽഖൈമയിലെ അര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാകും വാഹന പരിശോധന കേന്ദ്രം നിർമിക്കുക.

ഗൾഫിലെ ഏറ്റവും വലിയ വാഹന പരിശോധന - രജിസ്ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ

ഗൾഫിലെ ഏറ്റവും വലിയ വാഹന പരിശോധന - രജിസ്ട്രേഷൻ കേന്ദ്രം റാസൽഖൈമയിൽ ഒരുങ്ങുന്നു. രണ്ട് മാസത്തിനുള്ളിൽ നിർമാണം പുർത്തിയാക്കാനാണ് പദ്ധതി. ദിവസം ആയിരം വാഹനങ്ങളെ ഉൾക്കൊള്ളുന്ന ബഹു സേവന വില്ലേജ് എന്ന നിലക്കാണ് കേന്ദ്രം ആവിഷ്കരിക്കുക.

റാസൽഖൈമയിലെ അര ലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണത്തിലാകും വാഹന പരിശോധന കേന്ദ്രം നിർമിക്കുക. എട്ട് പരിശോധനാ വരികൾ ഇവിടെയുണ്ടാകും. രാവിലെയും വൈകിട്ടുമായി രണ്ട് ഷിഫ്റ്റുകളിൽ വാഹന പരിശോധന നടത്താനാണ് തീരുമാനം.

ഇന്ധനം നിറക്കുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങി വാഹനം സംബന്ധിച്ച എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമാകും. റസ്റ്ററന്റുകൾ, കഫ്റ്റീരിയകൾ, ഇൻഷുറൻസ് ഓഫീസുകൾ എന്നിവയും ഇവിടെ ഏർപ്പെടുത്തും.

നമ്പർ പ്ലേറ്റുകളുടെ നിർമാണത്തിനുള്ള സംവിധാനവും ഇവിടെ ഉണ്ടാകും. ഒരേസമയം 360 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക വികസന വിഭാഗം, കോടതി വിഭാഗങ്ങൾ, നോട്ടറി പബ്ലിക് എന്നിവയുടെ ബ്രാഞ്ചുകളും കേന്ദ്രത്തിലുണ്ടാകും.