LiveTV

Live

UAE

യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ ​ഐ’യുടെ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു

യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ ​ഐ’യുടെ വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു

യു.എ.ഇയുടെ കൃത്രിമോപഗ്രഹം 'ഫാൽക്കൺ ​ഐ’യുടെവിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. ഇതേ തുടർന്ന്​ 'ഫാൽക്കൺ ​ഐ 2 എന്ന പേരിൽ പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ നടപടി ആരംഭിച്ചതായി ​യു.എ.ഇ പ്രഖ്യാപിച്ചു. പ്രതികൂല കാലാവസ്​ഥയെ തുടർന്ന്​ രണ്ടു തവണ മാറ്റിവെച്ച വിക്ഷേപണം ഇന്ന്​ വെളുപ്പിനാണ്​ നടന്നത്​. എന്നാൽ ഭ്രമണപഥത്തിലെത്തിച്ച​ ഉപഗ്രഹത്തിന്റെ പ്രവർത്തനം പരാജയപ്പെടുകയായിരുന്നു. ഉപ്രഗഹത്തിന്റെ പരാജയ കാരണങ്ങൾ വിലയിരുത്താൻ വിദഗ്​ധ സമിതിക്ക്​ രൂപം നൽകിയിട്ടുണ്ട്​.

യു.എ.ഇ വിക്ഷേപിക്കുന്ന നാലാമത്​ നിരീക്ഷണ കൃത്രിമോപഗ്രഹമായിരുന്നു​ 'ഫാൽകൺ ഐ'. പുതിയ വിക്ഷേപണത്തോടെ രാജ്യത്തിന്​ മൊത്തം പത്ത്​ കൃത്രിമോപഗ്രഹങ്ങളാകും. 2020 ഓടെ 12 കൃ​ത്രിമോപഗ്രഹങ്ങൾ സ്വന്തമാക്കുക എന്നതാണ്​ യു.എ.ഇയുടെ ലക്ഷ്യം. എയർബസ്​ ഡിഫൻസ്​സ്​പേസും തേൽസ്​ അലേനിയയും ചേർന്നായിരുന്നു​ 'ഫാൽക്കൺ ഐ' നിർമിച്ചത്​. 1500 കിലോ ഭാരമുള്ള 'ഫാൽക്കൺ ഐ' ഇറ്റാലിയൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച ​'വേഗ റോക്കറ്റ്​' ഉപയോഗിച്ച്​ യൂറോപ്യൻ കമ്പനിയായ അരിയാനെ സ്​പേസ്​ ആണ്​ വിക്ഷേപിച്ചത്​. 550 ലധികം കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച കമ്പനി കൂടിയാണ്​ അരിയാനെ സ്​പേസ്​.