LiveTV

Live

UAE

യമനിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും  പിറകോട്ടില്ലെന്ന്​ യു.എ.ഇ

യമനിൽ സമാധാനം പുന:സ്ഥാപിക്കാനുള്ള നീക്കത്തിൽ നിന്നും  പിറകോട്ടില്ലെന്ന്​  യു.എ.ഇ

യമനിൽ സമാധാനം പുന:സ്​ഥാപിക്കാനുള്ള നീക്കത്തിൽ പിറകോട്ടില്ലെന്ന്​ വ്യക്​തമാക്കി യു.എ.ഇ. യമനിൽ സൈന്യത്തെ പുനർ വിന്യസിക്കുന്നതിനൊപ്പം രാഷ്​ട്രീയ പ്രശ്​നപരിഹാരത്തിനുള്ള നീക്കത്തെ തുടർന്നും പിന്തുണക്കുമെന്നും യു.എ.ഇ അറിയിച്ചു.

അഞ്ചു വർഷത്തോളമായി അറബ്​ സഖ്യസേനയുടെ ഭാഗമായി യമനിൽ സൈനിക നടപടികളിൽ സജീവമാണ്​ യു.എ.ഇ. സൗദി ഉൾപ്പെടെയുള്ള അറബ്​ സഖ്യസേനക്കൊപ്പം തന്നെ യു.എ.ഇ തുടരുമെന്ന്​ അധികൃതർ വ്യക്​തമാക്കി. ഹുദൈദ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സൈനിക സാന്നിധ്യം കുറച്ചത്​ തന്ത്രപരമായ നീക്കത്തിന്റെ ഭാഗം മാത്രമാണെന്നും ഉന്നത ഉദ്യോഗസ്​ഥർ വിശദീകരിച്ചു. യമൻ പ്രസിഡൻറ്​ അബ്​ദുർറബ്ബ്​ മൻസൂർ ഹാദി ഉൾപ്പെടെയുള്ളവരുമായി കൂടിയാലോചിച്ചാണ്​ സൈനിക വിന്യാസം. ലക്ഷത്തോളം യമൻ സൈനികർക്ക്​ ആവശ്യമായ പരിശീലനം നൽകുന്നതിൽ യു.എ.ഇ ഉൾപ്പെടെ അറബ്​ സഖ്യസേന വിജയിച്ചതായും ബന്ധപ്പെട്ടവർ വിശദീകരിച്ചു. പോയ വർഷം ഡിസംബറിൽ യു.എൻ പിന്തുണയോടെ നടന്ന സമവായ ചർച്ച പ്രകാരം ഹുദൈദ തുറമുഖത്തു നിന്ന്​ ഇരുകൂട്ടരും സൈന്യത്തെ പിൻവലിക്കണം എന്ന്​ ധാരണയുണ്ടായിരുന്നു.

യമനിലും മേഖലയിലും സമാധാന സാഹചര്യം നിലനിർത്തുന്നതിനു വേണ്ടി യു.എ.ഇ പ്രതിജ്​ഞാബദ്ധമാണെന്നും അധികൃതർ വ്യക്​തമാക്കി. ഇറാൻ പ്രശ്​നത്തിൽ നയതന്ത്ര, രാഷ്​ട്രീയ പ്രശ്​ന പരിഹാരമാണ്​ വേണ്ടതെന്ന ഉറച്ച നിലപാടാണ്​ യു.എ.ഇ കൈാക്കൊള്ളുന്നത്​. അതിനിടെ, യമൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഊർജിതമായി തുടരാനാണ്​ യു.എ.ഇയുടെ പദ്ധതി.