LiveTV

Live

UAE

മോശം കാലാവസ്​ഥ;​ യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ ​ഐ’യുടെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു 

മോശം കാലാവസ്​ഥ;​ യു.എ.ഇയുടെ കൃത്രിമോപഗ്രഹം ‘ഫാൽക്കൺ ​ഐ’യുടെ വിക്ഷേപണം വീണ്ടും മാറ്റി വെച്ചു 

മോശം കാലാവസ്
ഥയെ തുടർന്ന്
യു.എ.ഇയുടെ കൃത്രിമോപഗ്രഹം 'ഫാൽക്കൺ
ഐ'യുടെ വിക്ഷേപണം രണ്ടാമതും മാറ്റിവെച്ചു. തെക്കനമേരിക്കയിലെ ഫ്രഞ്ച്
ഗയാന ബഹിരാകാ
ശ കേന്ദ്രത്തിന്
മുകളിൽ അതി ഉയരത്തിലുണ്ടാകുന്ന കാറ്റ്
കാരണമാണ്
വിക്ഷേപണം മാറ്റിയത്
. മേഖലയിലെ കാലാവസ്
ഥ വിലയിരുത്തിയ ശേഷം പുതിയ വിക്ഷേപണ തിയതി പിന്നീട്
പ്രഖ്യാപിക്കും.

ജൂലൈ ആറിന്
യു.എ.ഇ സമയം രാവിലെ 5.53ന്
'ഫാൽക്കൺ ഐ' വിക്ഷേപിക്കാനായിരുന്നു
ആദ്യതീരുമാനം. എന്നാൽ, വിക്ഷേപണ സമയത്ത്
പ്രതികൂല കാലാവസ്
ഥയായിരിക്കുമെന്ന്
കണ്ടതിനാൽ വിക്ഷേപണം ജൂലൈ എട്ടിലേക്ക്
മാറ്റുകയായിരുന്നു. ഇതാണ്
വീണ്ടും മാറ്റി വെച്ചിരിക്കുന്നത്

.

യു.എ.ഇ വിക്ഷേപിക്കുന്ന നാലാമത്
നിരീക്ഷണ കൃത്രിമോപഗ്രഹമാണ്
'ഫാൽകൺ ഐ'. ഇതി
ന്റെ വിക്ഷേപണത്തോടെ രാജ്യത്തിന്
മൊത്തം പത്ത്
കൃത്രിമോപഗ്രഹങ്ങളാകും. 2020ഓടെ 12 കൃ
ത്രിമോപഗ്രഹങ്ങൾ സ്വന്തമാക്കുക എന്നതാണ്
യു.എ.ഇയുടെ ലക്ഷ്യം.

എയർബസ്
ഡിഫൻസ്
സ്
പേസും തേൽസ്
അലേനിയയും ചേർന്നാണ്
'ഫാൽക്കൺ ഐ' നിർമിച്ചത്
. ഉന്നത നിലവാരമുള്ള ഫോട്ടോകൾ പകർത്താൻ കഴിവുള്ളതാണ്
ഇത്
. 1500 കിലോ ഭാരമുള്ള 'ഫാൽക്കൺ
ഐ' ഇറ്റാലിയൻ ബഹിരാകാശ ഏജൻസി വികസിപ്പിച്ച
'വേഗ റോക്കറ്റ്
' ഉപയോഗിച്ച്
യൂറോപ്യൻ കമ്പനിയായ അരിയാനെ സ്
പേസ്
ആയിരിക്കും വിക്ഷേപിക്കുക. 550ലധികം കൃത്രിമോപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച കമ്പനിയാണ്
അരിയാനെ സ്
പേസ്
.