LiveTV

Live

UAE

ശൈഖ് ഖാലിദിന് യാത്രാമൊഴി; ജുബൈലില്‍ അന്ത്യവിശ്രമം 

ഷാർജ ഭരണാധികാരിയുടെ മകൻ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ഖാസിമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ജുബൈലിൽ ഖബറടക്കി

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിന്‍ സുൽത്താൻ ആല്‍ഖാസിമിയുടെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഷാര്‍ജ ജുബൈലിലെ ഖബർസ്ഥാനിൽ ഖബറടക്കി. രാവിലെ ഒന്പതിന് ഷാര്‍ജ കിങ് ഫൈസല്‍ മസ്ജിദില്‍ നടന്ന മയ്യത്ത് നമസ്കാരത്തില്‍ ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയും വിവിധ എമിറേറ്റിലെ ഭരണാധികാരികളും രാജകുടുംബാംഗങ്ങളും പങ്കെടുത്തു. ഇന്നലെ ലണ്ടനിലാണ് ശൈഖ് ഖാലിദ് മരിച്ചത്. നിര്യാണത്തെ തുടര്‍ന്ന് യു എ ഇയിൽ 3 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയാണ് അന്തരിച്ച ശൈഖ് ഖാലിദ്. ഒന്പതാം വയസ് മുതല്‍ ഇംഗ്ലണ്ടിലായിരുന്നു ശൈഖ് ഖാലിദിന്റെ പഠനം. ടോണ്‍ബ്രിഡ്ജ് സ്കൂള്‍, യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലായിരുന്ന പഠനം. അസോസിയേഷന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ നിന്ന് വാസ്തുശില്‍പകലയിലും, സെന്‍ട്രല്‍ സെന്റ് മാര്‍ട്ടിന്‍സ് കോളജില്‍ നിന്ന് വസ്ത്രരൂപകല്‍പനയിലും ബിരുദം കരസ്ഥമാക്കി. ഫാഷന്‍ ഡിസൈനിങില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശൈഖ് ഖാലിദ് ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലും നിപുണനായിരുന്നു.