LiveTV

Live

UAE

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യു.എ.ഇയിലേക്ക് ഇനി സൗജന്യ വിസ

വിനോദ സഞ്ചാരത്തിനായി യു.എ.ഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് മക്കള്‍ക്കുള്ള സൗജന്യ വിസ പ്രഖ്യാപിച്ചത്.

18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക്  യു.എ.ഇയിലേക്ക് ഇനി സൗജന്യ വിസ

ടൂറിസ്റ്റ് വിസയില്‍ യു.എ.ഇയിലേക്ക് യാത്രചെയ്യുന്ന മാതാപിതാക്കള്‍ക്ക് 18 വയസിന് താഴെ പ്രായമുള്ള മക്കളുടെ വിസ സൗജന്യമായി ലഭിക്കും. ജൂലൈ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് ഈ ആനുകൂല്യം. ഇനി മുതല്‍ എല്ലാ വര്‍ഷവും ഈ കാലയളവില്‍ മക്കള്‍ക്കുള്ള വിസ സൗജന്യമായിരിക്കും.

വിനോദ സഞ്ചാരത്തിനായി യു.എ.ഇയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനായാണ് മക്കള്‍ക്കുള്ള സൗജന്യ വിസ പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം മന്ത്രിസഭ പുറപ്പെടുവിച്ച ഉത്തരവ് ഇനി എല്ലാവര്‍ഷവും നടപ്പാക്കാനാണ് ഫെഡറല്‍ അതോറിറ്റിയുടെ തീരുമാനം.

18 വയസിന് താഴെയുള്ള കുട്ടികള്‍ മാതാവിനോ പിതാവിനോ ഒപ്പം വരുമ്പോഴാണ് ഈ ആനുകൂല്യം ലഭിക്കുക. യാത്രചെയ്യുന്ന രക്ഷിതാവ് ടൂറിസ്റ്റ് വിസയിലായിരിക്കണം. രക്ഷിതാവിന്റെ വിസയുടെ കാലാവധി പ്രശ്നമല്ല. 30 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും, 90 ദിവസത്തെ ടൂറിസ്റ്റ് വിസയില്‍ വരുന്നവര്‍ക്കും ഈ ആനൂകൂല്യം ലഭിക്കും.

ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പിന്റെ www.ica.gov.ae എന്നിവ വഴിയോ, സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇയുടെ ദേശീയ വിമാനകമ്പനികളായ എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബൈ, എയര്‍അറേബ്യ എന്നിവ വഴി ടിക്കറ്റും വിസയും ലഭ്യമായിരിക്കും. 30 ദിവസത്തെ വിസക്ക് 200 ദിര്‍ഹവും, 90 ദിവസത്തെ വിസക്ക് 550 ദിര്‍ഹവുമാണ് അതോറിറ്റി ഈടാക്കുന്നത്.