LiveTV

Live

UAE

ഷാര്‍ജ ഭരണാധികാരി ‍ഡോ. ശൈഖ് സുല്‍ത്താന്റെ മകന്‍ ശൈഖ് ഖാലിദ് അന്തരിച്ചു

ശൈഖ് ഖാലിദിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

ഷാര്‍ജ ഭരണാധികാരി ‍ഡോ. ശൈഖ് സുല്‍ത്താന്റെ മകന്‍ ശൈഖ് ഖാലിദ് അന്തരിച്ചു

ഷാര്‍ജ ഭരണാധികാരി ‍ഡോ. ശൈഖ് സുല്‍ത്താന്റെ മകന്‍ ശൈഖ് ഖാലിദ് ലണ്ടനില്‍ അന്തരിച്ചു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഷാര്‍ജ നഗരാസൂത്രണ സമിതിയുടെ ചെയര്‍മാന്‍ കൂടിയാണ് അന്തരിച്ച ശൈഖ് ഖാലിദ്.

ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ മകന്‍ ശൈഖ് ഖാലിദ് ബിന്‍ സുല്‍ത്താന്‍ അല്‍ഖാസിമിയുടെ മരണവാര്‍ത്ത ഷാര്‍ജ മീഡിയ ഓഫിസാണ് സ്ഥിരീകരിച്ചത്. ലണ്ടനില്‍ വെച്ചായിരുന്നു 39 വയസുകാരനായ ശൈഖ് ഖാലിദിന്റെ വിയോഗം. മൃതദേഹം യു.എ.ഇയിലെത്തിക്കുന്നത് മുതല്‍ മൂന്ന് ദിവസത്തേക്കാണ് രാജ്യമെമ്പാടും പ്രസിഡന്റ് ശൈഖ് ഖലീഫ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ രാജ്യത്ത് ദേശീയ പതാക താഴ്ത്തികെട്ടും.

ശൈഖ് ഖാലിദിന്റെ മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ചും ഖബറടക്കുന്നത് സംബന്ധുമുള്ള വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാനായ ശൈഖ് ഖാലിദ് ബ്രിട്ടീഷ് ഫാഷന്‍ ലേബലിന്റെ സഹ ഉടമയാണ്. ഷാര്‍ജ ആതിഥ്യമരുളുന്ന വാസ്തുശില്‍പ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കിയിരുന്നതും ശൈഖ് ഖാലിദാണ്. ശൈഖ് ഖാലിദിന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.