LiveTV

Live

UAE

ശൈഖ് ഖാലിദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും; 3 ദിവസം ദുഃഖാചരണം

ഇന്നലെ ലണ്ടനിലാണ് ശൈഖ് ഖാലിദ് മരിച്ചത്

ശൈഖ് ഖാലിദിന്റെ മൃതദേഹം ഇന്ന് ഖബറടക്കും; 3 ദിവസം ദുഃഖാചരണം

ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ഖാസിമിയുടെ മകൻ ശൈഖ് ഖാലിദ് ബിന്‍ ആല്‍ഖാസിമിയുടെ മൃതദേഹം ഇന്ന് ജുബൈൽ ഖബർസ്ഥാനിൽ ഖബറടക്കും. മരണാന്തര ചടങ്ങുകളും മയ്യത്ത് നമസ്കാരവും രാവിലെ 9 ന് ഷാർജ കിങ് ഫൈസൽ മസ്ജിദിൽ ആരംഭിക്കും. ഇന്നലെ ലണ്ടനിലാണ് ശൈഖ് ഖാലിദ് മരിച്ചത്. യു എ ഇയിൽ ഇന്ന് മുതൽ 3 ദിവസം ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷാര്‍ജ നഗരാസൂത്രണ സമിതി ചെയര്‍മാന്‍ കൂടിയാണ് അന്തരിച്ച ശൈഖ് ഖാലിദ്.