LiveTV

Live

UAE

യു.എ.ഇയിൽ നിക്ഷേപം ആകർഷിക്കാൻ വിപ്ലകവരമായ പുതിയ തീരുമാനം

തദ്ദേശീയ സർക്കാറുകളായിരിക്കും ഈ മേഖലകളിലെ വിദേശ ഉടമസ്ഥതയുടെ ശതമാനം നിശ്ചയിക്കുക

യു.എ.ഇയിൽ നിക്ഷേപം ആകർഷിക്കാൻ വിപ്ലകവരമായ പുതിയ തീരുമാനം

യു.എ.ഇയിൽ നിക്ഷേപം ആകർഷിക്കാൻ വിപ്ലകവരമായ പുതിയ തീരുമാനം. നൂറ് ശതമാനം വിദേശ ഉടമസ്ഥത അനുവദിക്കുന്ന വ്യവസായ മേഖലകളും സാമ്പത്തിക പ്രവർത്തനങ്ങളും യു.എ.ഇ മന്ത്രിസഭ പ്രഖ്യാപിച്ചു. പുനരുപയോഗ ഊർജം, ബഹിരാകാശം, കൃഷി ഉൾപ്പെടെയുള്ള 13 മേഖലകളിലെ 122 സാമ്പത്തിക പ്രവർത്തനങ്ങൾക്കാണ് അനുമതി.

ഉൽപാദനം, ഗതാഗത സംഭരണം, ആതിഥ്യ-ഭക്ഷ്യസേവനം, വിവര-വാർത്താവിനിമയം, അഡ്മിനിസ്ട്രേറ്റീവ് സേവനം, സപ്പോർട്ട് സർവീസ്, വിദ്യാഭ്യാസം, ആരോഗ്യ പരിചരണം, കല-വിനോദം, കെട്ടിടനിർമാണം എന്നിവയാണ് മറ്റു മേഖലകൾ. അതേസമയം, തദ്ദേശീയ സർക്കാറുകളായിരിക്കും ഈ മേഖലകളിലെ വിദേശ ഉടമസ്ഥതയുടെ ശതമാനം നിശ്ചയിക്കുക.

പുനരുപയോഗ ഊർജ മേഖലയിൽ സൗരോർജ പാനലുകൾ, വൈദ്യുതി ട്രാൻസ്ഫോമറുകൾ എന്നിവയുടെ ഉൽപാദനത്തിനും ഹരിത സാേങ്കേതികവിദ്യ, ഹൈബ്രിഡ് ഊർജ നിലയങ്ങൾ എന്നിവക്കും നൂറ് ശതമാനം നിക്ഷേപം അനുവദിക്കാം. ഗതാഗത-സംഭരണ മേഖലയിൽ ഇ- കോമേഴ്സ് ഗതാഗതം, വിതരണ ശൃംഖല, ലോജിസ്റ്റിക്സ്, ഊഷധ ഉൽപന്നങ്ങളുടെ കോൾഡ് സ്റ്റോറേജ് എന്നിവക്കാണ് അനുമതി. വിവര-വാർത്താവിനിമയം, ആതിഥ്യ-ഭക്ഷ്യസേവനം മേഖലകളിൽ ഗവേഷണത്തിനും ജൈവസാേങ്കതികവിദ്യയുടെ വികസനത്തിനുമുള്ള ലബോറട്ടറികളുടെ ഉടമസ്ഥതയോടെ ശാസ്ത്ര-സാേങ്കതിക വിദ്യ പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ട്.

മന്ത്രിസഭ യോഗത്തിൽ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അധ്യക്ഷത വഹിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവർ പെങ്കടുത്തു.

ഓരോ എമിറേറ്റിലെയും സാഹചര്യം പരിഗണിച്ച് അതത് തദ്ദേശീയ സർക്കാറുകൾ വിദേശ ഉടമസ്ഥതയുടെ ശതമാനം തീരുമാനിക്കുമെന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ് ട്വിറ്ററിൽ വ്യക്തമാക്കി.