LiveTV

Live

UAE

അടിയന്തര സേവനം നടത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചാൽ അബൂദബിയില്‍ വന്‍ പിഴ

ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാൻ തുനിയരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

അടിയന്തര സേവനം നടത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചാൽ അബൂദബിയില്‍ വന്‍ പിഴ

അടിയന്തര സേവനം നടത്തുന്ന വാഹനങ്ങൾക്ക് തടസം സൃഷ്ടിച്ചാൽ മൂവായിരം ദിർഹം പിഴ ചുമത്തുന്ന നിയമം അബൂദബിയിൽ പ്രാബല്യത്തിൽ. ഇതു വരെ ആയിരം ദിർഹം മാത്രം ഉണ്ടായിരുന്ന പിഴയാണ് മൂന്നിരട്ടിയായി വർധിപ്പിച്ചത്.

അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് അവസരം കൊടുത്തില്ലെങ്കിൽ 3000 ദിർഹം ഇനി ഫൈൻ നൽകണം. ഇത്തരം വാഹനങ്ങൾ 30 ദിവസത്തേക്കു പിടിച്ചെടുക്കാനും ഡ്രൈവറുടെ ലൈസൻസിൽ 6 ബ്ലാക് പോയിന്റുകൾ പതിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ആംബുലൻസ്, പൊലീസ്, ഫയർഫോഴ്സ് വാഹനങ്ങളിൽ സ്ഥാപിച്ച നൂതന ക്യാമറകൾ മുഖേനയാകും നിയമലംഘകരെ പിടികൂടുക.

ആംബുലൻസുകൾ വരുമ്പോൾ മറ്റു വാഹനങ്ങൾ വേഗം കൂട്ടി പോകാൻ തുനിയരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പെട്ടെന്നു ബ്രേക്ക് ചെയ്യാൻ പാടില്ല. വേഗം കുറച്ച് സിഗ്നലിട്ട് വലതുവശത്തെ ട്രാക്കിലേക്കു മാറി സുരക്ഷിതമായി വാഹനം ഒതുക്കി കൊടുക്കുകയാണ് വേണ്ടത്.സിഗ്നലിലും ഇന്റർസെക്‌ഷനുകളിലും ആംബുലൻസുകൾക്കാണ് മുഖ്യ പരിഗണന. ആംബുലൻസുകൾക്ക് മാർഗമൊരുക്കാൻ വേണ്ടി ചുകപ്പ് സിഗ്നൽ മറികടക്കുന്നത് ശിക്ഷാർഹമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.