LiveTV

Live

UAE

സ്ഥിതി ഗുരുതരം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുന്നറിയിപ്പുമായി യു.എന്‍

മുമ്പ്​ പ്രവചിച്ചതിനേക്കാൾ തീവ്രതിയിലും വേഗതയിലുമാണ്​ കാലാവസ്​ഥാ വ്യതിയാനം ലോക​ത്തെ വേട്ടയാടുന്നത്​.

സ്ഥിതി ഗുരുതരം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ മുന്നറിയിപ്പുമായി യു.എന്‍

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ ആൻറണിയോ ഗുട്ടറസ്. ഹരിത സമ്പദ്ഘടനയാണ് ലോകത്തിന് ആവശ്യമെന്നും അബൂദബിയിൽ അദ്ദേഹം വ്യക്തമാക്കി. കലാവസ്ഥാ വ്യതിയാനവും അതുമായി ബന്ധപ്പെട്ട പ്രതിസന്ധികളും ചർച്ച ചെയ്യുന്ന യോഗത്തിൽ സംബന്ധിക്കാനാണ്
യു.എൻ സെക്രട്ടറി ജനറൽ അബൂദബിയിൽ എത്തിയത്.

2015ലെ പാരീസ് ഉടമ്പടി നടപ്പാക്കാൻ എല്ലാ രാജ്യങ്ങളും തയാറാകണമെന്ന ആവശ്യകതയും യു.എൻ സെക്രട്ടറി ജനറൽ മുന്നോട്ടു വെച്ചു. മുമ്പ് പ്രവചിച്ചതിനേക്കാൾ തീവ്രതിയിലും വേഗതയിലുമാണ്
കാലാവസ്ഥാ വ്യതിയാനം ലോകത്തെ വേട്ടയാടുന്നത്. കൂടുതൽ ആപൽക്കരമായ അവസ്ഥ നമ്മെ തുറിച്ചു നോക്കുന്നതായും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു.

അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമായി നടത്തിയ ചർച്ചയിൽ, കലാവസ്ഥാ വ്യതിയാനം നേരിടാൻ യു.എഇ കൈക്കൊള്ളുന്ന നടപടികൾക്ക് അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.

കലാവസ്ഥാ വ്യതിയാനത്തിനു പുറമെ ഗൾഫ് മേഖലയുടെ സുരക്ഷയെ ബാധിക്കുന്ന പ്രശ്നങ്ങളും ചർച്ചയിൽ കടന്നുവന്നു. ഇറാനും അമേരിക്കയും സൈനിക നടപടികൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പ്രശ്നത്തിൽ രാഷ്ട്രീയ പരിഹാരം ഉണ്ടാകണമെന്ന അഭിപ്രായമാണ് യു.എ.ഇക്കുള്ളത്. ഇറാൻ മേഖലയിൽ നടത്തുന്ന ഇടപെടൽ ഗൾഫിൻെറ സുരക്ഷക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായും യു.എ.ഇ യു.എന്നിനു മുമ്പാകെ വ്യക്തമാക്കുന്നുണ്ട്.

അബുദാബി എമിറേറ്റ്സ് പാലസിൽ നടക്കുന്ന കാലാവസ്ഥാ യോഗത്തിൽ 150 രാജ്യങ്ങളിൽ നിന്ന് 80 മന്ത്രിമാർ പങ്കെടുക്കുന്നുണ്ട്. ന്യൂയോർക്കിൽ സെപ്റ്റംബർ 21 മുതൽ 23 വരെ നടക്കുന്ന യുഎൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്കു മുന്നോടിയായാണ് ഈ സമ്മേളനം.