LiveTV

Live

UAE

മീഡിയാ ലൈസൻസിങിൽ റാസൽഖൈമ മീഡിയാ സോണിന് വൻ കുതിപ്പ്; ഒരു വർഷം കൊണ്ട് 177 ശതമാനം വർധന

കഴിഞ്ഞ മെയ് മാസം 130 കമ്പനികളാണ് റാകെസ് മീഡിയാ സോണിൽ രജിസ്റ്റർ ചെയ്തിരുന്നത്

മീഡിയാ ലൈസൻസിങിൽ റാസൽഖൈമ മീഡിയാ സോണിന് വൻ കുതിപ്പ്; ഒരു വർഷം കൊണ്ട് 177 ശതമാനം വർധന

മീഡിയാ ലൈസൻസിങിൽ റാസൽഖൈമ മീഡിയാ സോണിന് വൻ കുതിപ്പ്. ഒരു വർഷം കൊണ്ട് 177 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മെയ് മാസം 130 കമ്പനികളാണ് റാകെസ് മീഡിയാ സോണിൽ രജിസ്റ്റർ ചെയ്തിരുന്നത്. നിലവിൽ അവയുടെ എണ്ണം 360 ആയി ഉയർന്നതായും ബന്ധപ്പെട്ടവർ അറിയിച്ചു.

ഏറ്റവും ചുരുങ്ങിയ ചിലവ്, സുഗമമായ നടപടിക്രമങ്ങൾ, റാസൽഖൈമയുടെ സൗഹൃദ പ്രകൃതി എന്നിവയെല്ലാം തങ്ങളുടെ മീഡിയാ സോണിനെ വേറിട്ടതാക്കുന്നതായി റാകെസ് ഗ്രൂപ്പ് സി.ഇ.ഒ റാമി ജല്ലാദ് ദുബൈയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ അന്താരാഷ്ട്ര ടി.വി ചാനലുകൾ ഇവിടെ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നില്ല. നിരവധി റേഡിയോ ചാനലുകൾ, അച്ചടി മാധ്യമങ്ങൾ, സമൂഹ മാധ്യമ ഇൻഫ്ലുവൻസർമാർ, ഇവൻറ് മാനേജ്മെൻറ് കമ്പനികൾ എന്നിവയുടെയെല്ലാം ഇഷ്ട കേന്ദ്രമാണിത്. നവ മാധ്യമങ്ങളുടെ വളർച്ചക്ക് ഉതകും വിധമുള്ള വിപുല സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

നാഷനൽ മീഡിയാ കൗൺസിലിന് കീഴിൽ 500 കമ്പനികളും പ്ലാറ്റ്ഫോമുകളും സോഷ്യൽ മീഡിയാ ഇൻഫ്ലൂവൻസർ ലൈസൻസ് നേടിയതായി മീഡിയാ ലൈസൻസിങ് വിഭാഗം ഡയറക്ടർ നാസ്സർ അൽ തമീമി പറഞ്ഞു. ഏകദേശം 15000 ആളുകൾ ഈ ലൈസൻസിനു കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മികവുറ്റ സൗകര്യങ്ങളും ഏറെ ലഘുവായ നിയമങ്ങളും അന്താരാഷ്ട്ര പ്രാദേശിക മാധ്യമങ്ങൾക്ക് യു.എ.ഇ മാധ്യമ ഫ്രീ സോണുകൾ പ്രിയപ്പെട്ടതാക്കി മാറ്റുന്നതായും മീഡിയാ സോൺ സാരഥികൾ കൂട്ടിച്ചേർത്തു.