LiveTV

Live

UAE

കളഞ്ഞുകിട്ടിയ 15 കിലോ സ്വർണം കൈമാറി: ദുബൈയിലെ ക്ലീനിങ് തൊഴിലാളിക്ക് ആദരം

70 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് താരിഖ് അധികൃതരെ ഏല്‍പിച്ചത്

കളഞ്ഞുകിട്ടിയ 15 കിലോ സ്വർണം കൈമാറി: ദുബൈയിലെ ക്ലീനിങ് തൊഴിലാളിക്ക് ആദരം
കളഞ്ഞുകിട്ടിയ സ്വർണം
കളഞ്ഞുകിട്ടിയ സ്വർണം

പാര്‍ക്കിങ് മേഖലയില്‍ നിന്ന് കളഞ്ഞുകിട്ടിയ 15 കിലോ സ്വര്‍ണം അധികൃതരെ ഏല്‍പിച്ച ദുബൈയിലെ ക്ലീനിങ് തൊഴിലാളിക്ക് ആദരം. പ്രവാസിയായ താരിഖ് അലി മഖ്ബൂലിനെ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മതാര്‍ അല്‍ തായര്‍ നേരിട്ട് കണ്ട് ആദരം കൈമാറി. 70 ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണമാണ് താരിഖ് അധികൃതരെ ഏല്‍പിച്ചത്. ഏതോ യാത്രക്കാന്‍ പാര്‍ക്കിങില്‍ മറന്നുവെച്ചതാണ് ഈ ബാഗെന്ന് കരുതുന്നു. താരിഖ് അലി മഖ്ബൂല്‍ ഏത് നാട്ടുകാരനാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.