LiveTV

Live

UAE

നാടിനെ നടുക്കിയ ദുബൈ ബസ് അപകടത്തിൽ ഡ്രൈവർ മുഖ്യ കുറ്റാരോപിതനാവും

ഒമാൻ സ്വദേശിയായ ഡ്രൈവർ 94 കിലോ മീറ്റർ വേഗത്തിൽ സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കാതെയാണ് ബസ് ഓടിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷൻ നിഗമനം

നാടിനെ നടുക്കിയ ദുബൈ ബസ് അപകടത്തിൽ ഡ്രൈവർ മുഖ്യ കുറ്റാരോപിതനാവും

നാടിനെ നടുക്കിയ ദുബൈ ബസ് അപകടത്തിൽ ഡ്രൈവർ മുഖ്യ കുറ്റാരോപിതനാവും. ഡ്രൈവറുടെ ഭാഗത്തു നിന്നുള്ള അശ്രദ്ധയും അമിതവേഗതയുമാണ് അപകടത്തിന് വഴിയൊരുക്കിയതെന്നാണ് കണ്ടെത്തൽ. 7 മലയാളികൾ ഉൾപ്പെടെ മൊത്തം 17 പേരാണ്
ദുബൈ ബസപകടത്തിൽ കൊല്ലപ്പെട്ടത്

ദുബൈ റാഷിദീയ മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് ബിൻ സായിദ് റോഡിൽ ഈ മാസം ആറിനായിരുന്നു എല്ലാവരെയും നടുക്കിയ ദുരന്തം. അപകടത്തിൽ മരണപ്പെട്ടവരിൽ എട്ട് പേർ ഇന്ത്യക്കാരാണ്. ഒമാൻ സ്വദേശിയായ ഡ്രൈവർ 94 കിലോ മീറ്റർ വേഗത്തിൽ സൂചനാ ബോർഡുകളിലെ നിർദേശങ്ങൾ പാലിക്കാതെയാണ് ബസ് ഓടിച്ചിരുന്നത് എന്നാണ് പ്രോസിക്യൂഷൻ നിഗമനം.

17 പേരുടെ ജീവഹാനിക്കും13 പേർക്ക് കടുത്ത പരിക്കിനും ഇടയാക്കിയ അപകടം വരുത്തിവെച്ചു എന്ന കുറ്റമാണ് ട്രാഫിക് കോടതിയിൽ ചുമത്തുക. കുറ്റക്കാരനെന്ന് തെളിഞ്ഞാൽ ഏഴു വർഷം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ ലഭിച്ചേക്കുമെന്ന് പ്രോസിക്യൂട്ടർ സലാഹ് ബു ഫറൗഷാ അൽ ഫിലാസി വ്യക്തമാക്കി. ഇതിനു പുറമെ 3.4 ദശലക്ഷം ദിയാധനവും നൽകേണ്ടി വരും. അനുമതി ഉള്ളതിനേക്കാൾ ഇരട്ടി വേഗതയിലാണ് ബസ് സഞ്ചരിച്ചത് എന്നും വിലയിരുത്തപ്പെടുന്നു.

Also read: ദുബൈ അപകടം; മരിച്ച എട്ടു മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും