LiveTV

Live

UAE

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി ഇന്ധനമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ

ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു സംഘർഷവും എണ്ണവിപണിയിൽ മാന്ദ്യമുണ്ടാക്കുമെന്നും സുൽത്താൻ അൽ ജാബിർ കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി ഇന്ധനമെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ

ലോകത്തെ ഏറ്റവും തിരക്കേറിയ എണ്ണവിതരണ റൂട്ടിൽ സംഘർഷമൊഴിവാക്കാനും സുരക്ഷിതമായി ഇന്ധനമെത്തിക്കാനും നടപടി സ്വീകരിക്കുമെന്ന് യു.എ.ഇ. നിലനിൽക്കുന്ന പ്രതികൂല സാഹചര്യം എണ്ണവിതരണത്തിന് കാര്യമായ പ്രതിസന്ധി രൂപപ്പെടുത്താൻ ഇടയില്ലെന്നും യു.എ.ഇ ലോക രാജ്യങ്ങൾക്ക് ഉറപ്പ് നൽകി.അബൂദബി നാഷനൽ ഓയിൽ കമ്പനി ചീഫ് എക്സിക്യൂട്ടീവും സഹമന്ത്രിയുമായ ഡോ. സുൽത്താൻ അൽ ജാബിറാണ് ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്. ലണ്ടനിലെ ഫൈനാൻഷ്യൽ ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എണ്ണശേഖരത്തിൽ ലോകത്ത് ആറാം സ്ഥാനത്തുള്ള യു.എ.ഇ ഇന്ധന വിതരണ സുരക്ഷക്കുള്ള ഏതൊരു ഭീഷണിയെയും ഗൗരവത്തോടെയാണ്
കാണുന്നത്. ഒരു എണ്ണക്കപ്പലിന് നേരെയുള്ള ആക്രമണം പോലും മൊത്തം ആഗോള സമൂഹത്തിന് മേലുള്ളതാണെന്ന് സുൽത്താൻ അൽ ജാബിർ അഭിപ്രായപ്പെട്ടു.

ഫുജൈറ തീരത്ത് എണ്ണക്കപ്പലുകൾ ആക്രമിക്കപ്പെട്ട് ഒരു മാസം തികയുമ്പോള്‍ ഒമാൻ ഉൾക്കടലിൽ യു.എ.ഇ ചരക്ക്
കൊണ്ടുപോകുന്ന കപ്പലുൾപ്പടെ ആക്രമണത്തിനിരയായ സംഭവം വലിയ നടുക്കം സൃഷ്ടിച്ചിരുന്നു. നിലവിലുള്ള ഭീഷണി ഇല്ലാതാക്കുന്നതിനും മേഖലയുടെ സുസ്ഥിരതയും സുരക്ഷിതമായ ഇന്ധന വിതരണവും ഉറപ്പാക്കുന്നതിന് തങ്ങളുടെ സുഹൃത്തുക്കളോടും സഖ്യകക്ഷികളോടും ചേർന്ന് പ്രവർത്തിക്കുന്നത്.

ലോകത്ത് കടൽമാർഗം കൊണ്ടുപോകുന്ന എണ്ണയിൽ മൂന്നിലൊന്നും കടന്നുപോകുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. ഒരു ദിവസം ഇത് ഏകദേശം 1.85 കോടി ബാരൽ വരും. ഹോർമുസ് കടലിടുക്കിലുണ്ടാകുന്ന ഏതൊരു സംഘർഷവും എണ്ണവിപണിയിൽ മാന്ദ്യമുണ്ടാക്കുമെന്നും സുൽത്താൻ അൽ ജാബിർ കൂട്ടിച്ചേർത്തു.