LiveTV

Live

UAE

സ്​കൂൾ ബസുകളിലെ ‘സ്​റ്റോപ്​ സിഗ്​നൽ’ അവഗണിച്ചതിന്​ അബൂദബിയിൽ 3646 ഡ്രൈവർമാർക്ക്​ പിഴ

സ്​റ്റോപ്​ സിഗ്​നൽ തെളിയിക്കാത്തതിന്​ 120ലധികം സ്​കൂൾ ബസ്​ ഡ്രൈവർമാർക്കും പിഴ ചുമത്തിയിട്ടുണ്ട്​.

സ്​കൂൾ ബസുകളിലെ ‘സ്​റ്റോപ്​ സിഗ്​നൽ’ അവഗണിച്ചതിന്​ അബൂദബിയിൽ 3646 ഡ്രൈവർമാർക്ക്​ പിഴ

സ്കൂൾ ബസുകളിലെ'സ്റ്റോപ് സിഗ്നൽ' അവഗണിച്ചതിന് അബൂദബിയിൽ 3646 ഡ്രൈവർമാർക്ക് പിഴ. 2018-19 സ്കൂൾ അക്കാദമികവർഷത്തിലാണ്
ഇത്രയും പേർക്ക് പിഴ വിധിച്ചത്. വിദ്യാർഥികളെ ഇറക്കുമ്പോള്‍ സ്കൂൾ ബസുകളിൽ തെളിയുന്ന ‘സ്റ്റോപ് സിഗ്നൽ’ പരിഗണിച്ച് നിശ്ചിത അകലത്തിൽ നിർത്താതിരിക്കുകയോ ബസിനെ മറികടന്നുപോവുകയോ ചെയ്തതാണ് പലർക്കും ബുദ്ധിമുട്ടായത്.

സ്റ്റോപ് സിഗ്നൽ തെളിയിക്കാത്തതിന് 120ലധികം സ്കൂൾ ബസ്ഡ്രൈവർമാർക്കും പിഴ ചുമത്തിയിട്ടുണ്ട്. സ്റ്റോപ് സിഗ്നൽ തെളിയിച്ച സ്കൂൾ ബസിൽ നിന്ന് അഞ്ച് മീറ്ററിൽ കുറയാത്ത അകലത്തിൽ പിറകെ വരുന്ന വാഹനങ്ങൾ നിർത്തണമെന്നാണ് നിയമം. നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയിൻറുമാണ് ശിക്ഷ. സിഗ്നൽ തെളിയിക്കാത്ത സ്കൂൾ ബസ്ഡ്രൈ ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിൻറും ലഭിക്കും.

നിയമം സംബന്ധിച്ച ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചിരുന്നതായി അബൂദബി പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ വിവിധ ഭാഷകളിലുള്ള പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നതായും അധികൃതർ പറഞ്ഞു.