LiveTV

Live

UAE

ദുബൈ വിപണിയില്‍ സ്വർണവിലയിൽ റെക്കാർഡ് വർധന

വൈകാതെ വില താഴുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധരും ജ്വല്ലറി ഉടമകളും

ദുബൈ വിപണിയില്‍ സ്വർണവിലയിൽ റെക്കാർഡ് വർധന

ദുബൈ വിപണിയില്‍ സ്വർണവിലയിൽ റെക്കാർഡ് വർധന. കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണിപ്പോൾ. വൈകാതെ വില താഴുമെന്ന വിലയിരുത്തലിലാണ് സാമ്പത്തിക വിദഗ്ധരും ജ്വല്ലറി ഉടമകളും.

കാലത്ത് ദുബൈ വിപണിയിൽ ഒരു ഗ്രാം സ്വർണത്തിന് ഏതാണ്ട്
160 ദിർഹം ആയിരുന്നു രേഖപ്പെടുത്തിയത്. പിന്നിട്ട രണ്ട്
ദിവസങ്ങളിൽ വൻ കുതിപ്പാണ് സ്വർണ വിപണിയിൽ. വ്യാഴാഴ്ച വിപണിയിൽ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന്റെ വില 157 ആയിരുന്നു. അപ്രതീക്ഷിത നിരക്കുവർധന എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

അമേരിക്ക ഫെഡറൽ റിസർവ് പലിശ നിരക്കിൽ കാൽ ശതമാനത്തിന്റെ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു സ്വർണവിപണി. അങ്ങനെയാണെങ്കിൽ പവന് 22 കാരറ്റിന് 1200 ദിർഹത്തിനു ചുവടെ നിൽക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പലിശനിരക്ക് കുറയാത്തതും കൂടുതൽ നിക്ഷേപങ്ങൾ സ്വർണത്തിലേക്ക് വന്നതും ആഗോളതലത്തിൽ വിപണിയെ ഉലച്ചു. ഗൾഫ് വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നതും ശ്രദ്ധേയം.