LiveTV

Live

UAE

ദുബെെയില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്ക് ഇനി മുതല്‍ ലഭിക്കും സൗജന്യ സമ്മാനം

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1, 2, 3ലൂടെ എത്തുന്നവർക്ക് സമ്മാനം ലഭ്യമാകും

ദുബെെയില്‍ വന്നിറങ്ങുന്ന ടൂറിസ്റ്റുകള്‍ക്ക് ഇനി മുതല്‍ ലഭിക്കും സൗജന്യ സമ്മാനം

ദുബൈയിൽ വന്നിറങ്ങുന്ന ടൂറിസ്റ്റുകൾക്കായി സൗജന്യ സമ്മാനമൊരുക്കി അധികൃതർ. സന്ദർശകർക്ക് ഏറെ ഉപകരിക്കുന്ന സൗജന്യ പ്രീ പെയിഡ് മൊബൈൽ ഫോൺ സിം കാർഡാണ് അനുവദിക്കുക. സഞ്ചാരികളെ സന്തുഷ്ടരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

ഒരു മാസത്തെ സമയ പരിധിയുള്ള ഡു സിം കാർഡായിരിക്കും സൗജന്യമായി വിതരണം ചെയ്യുക. ട്രാൻസിറ്റ് വിസ, സന്ദർശക വിസ, വിസ ഓൺ അറൈവൽ, ജിസിസി പൗരന്മാർ എന്നിവർക്കും ഇതു ലഭിക്കും.

എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുടെ കണക്ട് വിത് ഹാപ്പിനസ് പദ്ധതിയുടെ ഭാഗമായാണ് സൗജന്യ സിം കാർഡ് വിതരണം. 18 വയസിന് മുകളിലുള്ളവർക്ക് മാത്രമേ സിം ലഭിക്കുകയുള്ളൂ. മൂന്നു മിനിറ്റ് ടോക് ടൈം, 20 എംബി മൊബൈൽ ഡാറ്റ എന്നിവയും സൗജന്യമായുള്ള സിം കാർഡ് ഇമിഗ്രേഷൻ കൗണ്ടറിൽ നിന്നായിരിക്കും കൈമാറുകയെന്ന് ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ മറി പറഞ്ഞു.

ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ 1, 2, 3ലൂടെ എത്തുന്നവർക്ക് സിം ലഭ്യമാകും. സന്തോഷ നഗരമായി ദുബൈയെ നിലനിർത്താനുള്ള നീക്കത്തിൻെറ കൂടി ഭാഗമാണിതെന്ന്
സ്മാർട് ദുബായ് ഓഫിസ് ഡയറക്ടർ ജനറൽ ഡോ.അയിഷ ബിൻത് ബുത്തി ബിൻ ബിഷർ പറഞ്ഞു.

വിനോദ സഞ്ചാരികൾ യു.എ.ഇയിൽ നിന്ന് പുറത്തേക്ക് കടക്കുന്നതോടെ സിം പ്രവർത്തന രഹിതമാകുമെന്ന് ഡു എക്സിക്യുട്ടീവ് വൈസ് പ്രസി‍ഡന്റ് ഫവാദ് അൽ ഹാസാവി പറഞ്ഞു. സ്മോൾ, മീഡിയം, ലാർജ് പാക്കേജുകളിൽ സിം ടോപ് അപ് ചെയ്യാനും സാധിക്കും.