LiveTV

Live

UAE

പുതിയ എമിഗ്രേഷന്‍ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

‘ഉയര്‍ന്ന വിമാന ചാര്‍ജില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്ര വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്’

പുതിയ എമിഗ്രേഷന്‍ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍

പുതിയ എമിഗ്രേഷന്‍ നിയമം അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മന്ത്രി പദിവിയിലെത്തിയ ശേഷം ആദ്യമായി യു.എ.ഇയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലിക്ക് എത്തുന്നവര്‍ വ‍ഞ്ചിക്കപ്പെടില്ല എന്ന് ഉറപ്പാക്കുന്നതായിരിക്കും പുതിയ നിയമമെന്നും വി മുരളീധരന്‍ വ്യക്തമാക്കി.

എമിഗ്രേഷന്‍ നിയമം കരടിലെ വിവാദമായ നിര്‍ബന്ധ പ്രവാസി രജിസ്ട്രേഷന്‍ അതേപടി നിലനിര്‍ത്തണോ, ഐച്ഛികമാക്കണോ എന്നത് സംബന്ധിച്ച ചര്‍ച്ച തുടരുകയാണ്. വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് പ്രവാസികള്‍ ആധാര്‍ കാര്‍‍ഡ് ഹാജരാക്കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കും. ആധാര്‍ കാര്‍ഡ് ഇല്ല എന്നതിന്റെ പേരില്‍ പ്രവാസികള്‍ക്ക് സേവനം നിഷേധിക്കപ്പെടുന്ന സാഹചര്യ ഇല്ലാതാക്കുമെന്നും മന്ത്രി ദുബൈയിലെ ബിസിനസ് സമൂഹവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

പ്രവാസി വോട്ട് സര്‍ക്കാര്‍ ഏറെ പ്രാധാന്യത്തോടെയാണ് പരിഗണിക്കുന്നത്. ഇതുസംബന്ധിച്ച നിയമഭേദഗതി ഉടനുണ്ടാകും. ഉയര്‍ന്ന വിമാന ചാര്‍ജില്‍ പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കേന്ദ്ര വ്യോമയാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ജെറ്റ് എയര്‍വേസ് സര്‍വീസ് നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ സീറ്റ് നഷ്ടവും മറ്റു പരിഹരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. രാവിലെ ലേബര്‍ ക്യാമ്പ് സന്ദര്‍ശനത്തോടെയാണ് മന്ത്രിയുടെ യു.എ.ഇയിലെ പരിപാടികള്‍ ആരംഭിച്ചത്.