LiveTV

Live

UAE

യു.എ.ഇ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു

ഈ മാസാസാനത്തോടെ തന്നെ പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള പ്രവാഹം ശക്​തമാകും.

യു.എ.ഇ ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി പ്രഖ്യാപിച്ചു

യു.എ.ഇയിലെ ഇന്ത്യന്‍, പാകിസ്താനി സ്കൂളുകളിൽ വേനൽക്കാല അവധി ജൂൺ 30ന് തുടങ്ങും. മറ്റു സ്കൂളുകളിൽ ജൂലൈ നാല് മുതൽ സെപ്റ്റംബർ ഒന്ന് വരെയായിരിക്കും വേനൽക്കാല അവധി.

യു.എ.ഇയിലെ എല്ലാ സ്കൂളുകളും ഏകീകൃത കലണ്ടറാണ് പിന്തുടരുന്നതെങ്കിലും സ്കൂൾ തുറക്കുന്നതിലും അടക്കുന്നതിലും ഒരാഴ്ചയോളും മുന്നോേട്ടാ പിന്നോട്ടാ മാറ്റാൻ അനുമതിയുണ്ട്. ചൂട്
കഠിനമായ സാഹചര്യത്തിൽ പരമാവധി നേരത്തെ വിദ്യാലയങ്ങൾക്ക്
അനുമതി നൽകണമെന്ന നിർദേശവും ഉയർന്നിരുന്നു.

ജൂണിലാണ് പല സ്കൂളുകളിലും അവസാന പരീക്ഷ നടക്കുന്നത്. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് മേയ് അവസാന വാരത്തിൽ തന്നെ പരീക്ഷ ആരംഭിച്ചിരുന്നു. വിദ്യാലയങ്ങൾ അടക്കുന്നതോടെ നാടു പിടിക്കാനുള്ള തിടുക്കത്തിലാണ് മധ്യവർഗ കുടുംബങ്ങളിൽ ഏറെയും.

ഈ മാസാസാനത്തോടെ തന്നെ പ്രവാസി കുടുംബങ്ങളുടെ നാട്ടിലേക്കുള്ള പ്രവാഹം ശക്തമാകും. എന്നാൽ വിമാന നിരക്കുവർധന പല സാധാരണക്കാർക്കും ഇടിത്തീയായി മാറിയിട്ടുണ്ട്. മുമ്പൊരിക്കലും ഇല്ലാത്ത വിധം നിരക്ക് കുത്തനെ ഉയർന്നതു കാരണം യാത്ര മാറ്റിവെക്കുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്നാണ് പല പ്രവാസി കുടുംബങ്ങളും വ്യക്തമാക്കുന്നത്.