LiveTV

Live

UAE

പന്ത്രണ്ട് വര്‍ഷ പദ്ധതിക്ക് ഒരുങ്ങി യു.എ.ഇ; പ്രതീക്ഷയോടെ പ്രവാസികള്‍

തൊഴിലിടങ്ങളിലെയും നഗര ജീവിതത്തിലെയും ജീവിതം ക്ഷേമപൂർണമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്

പന്ത്രണ്ട് വര്‍ഷ പദ്ധതിക്ക് ഒരുങ്ങി യു.എ.ഇ; പ്രതീക്ഷയോടെ പ്രവാസികള്‍

യു.എ.ഇയിൽ ജീവിത നിലവാരം മെച്ചപ്പെടുത്താൻ പന്ത്രണ്ട് വർഷ പദ്ധതി നടപ്പാക്കാൻ തീരുമാനം. അബൂദബിയിൽ ചേർന്ന യു.എ.ഇ മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് കൂടി ഉപകരിക്കുന്നതായിരിക്കും വിവിധ പദ്ധതികൾ.

ലോകത്തെ ഏറ്റവും മികച്ച ജീവിത നിലവാരമുള്ള രാജ്യമായി യു.എ.ഇയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് പന്ത്രണ്ടു വർഷം മുൻനിർത്തിയുള്ള സമഗ്ര പദ്ധതി തയാറാക്കിയിരിക്കുന്നത്. സ്വദേശികൾക്കൊപ്പം യു.എ.ഇയിൽ ചേക്കേറിയ പ്രവാസികളുടെ ജീവിതാവസ്ഥകൾ മെച്ചപ്പെടുത്താൻ പോന്ന സുപ്രധാന വ്യവസ്ഥകൾ കൂടി ഉൾക്കൊള്ളുന്നതാണ് പദ്ധതി.

ശാരീരികവും മാനസികവും ഉൾക്കൊള്ളുന്ന ആരോഗ്യ പദ്ധതിയും ഇതിന്റെ ഭാഗമാണ്. 2030ഓടെ പൂർത്തീകരിക്കുമാറാണ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ട്വിറ്ററിൽ കുറിച്ചു.

തൊഴിലിടങ്ങളിലെയും നഗര ജീവിതത്തിലെയും ജീവിതം ക്ഷേമപൂർണമാക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ജനതയുടെ കൂടി പങ്കാളിത്തത്തോടെയാകും പദ്ധതിയുടെ പ്രയോഗവത്കരണം. എല്ലാ ആരോഗ്യപൂർണമായ ജനതയെ രൂപപ്പെടുത്താനുള്ള യത്നമാണ്
പദ്ധതിയിലൂടെ മുന്നിൽ കാണുന്നത്. ഇതുമായി ബന്ധപ്പെട്ട് രൂപം നൽകിയ റിപ്പോർട്ടുകൾ മന്ത്രിസഭാ യോഗം വിലയിരുത്തുകയും ചെയ്തു.