LiveTV

Live

UAE

ദുബൈയില്‍ ബസ്സപകടത്തില്‍ മരിച്ച മുഴുവന്‍ ഇന്ത്യാക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു

ദുബൈയില്‍ ബസ്സപകടത്തില്‍ മരിച്ച മുഴുവന്‍ ഇന്ത്യാക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്കയച്ചു

ദുബൈയില്‍ ബസപകടത്തിൽ മരിച്ച മലയാളികള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇന്ത്യക്കാരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയച്ചു. ഇന്ന് രാത്രിയും നാളെ രാവിലെയുമായി മൃതദേഹങ്ങള്‍ നാട്ടിലെത്തും. ഒരാളുടെ മൃതദേഹം ദുബൈയില്‍ സംസ്കരിക്കും.

അപകടത്തില്‍ മരിച്ച മലയാളികളില്‍ നാലു പേരുടെ മൃതദേഹങ്ങള്‍ ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയുമായി കോഴിക്കോട് വിമാനത്താവളത്തില്‍ എത്തും. രണ്ടുപേരുടെ മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കും. തൃശൂർ തളിക്കുളം സ്വദേശി ജമാലുദ്ദീന്റെ മൃതദേഹം ഇന്ന് രാവിലെ കൊച്ചിയില്‍ എത്തിച്ചിരുന്നു. തലശ്ശേരി സ്വദേശികളായ ഉമര്‍, നബില്‍ ഉമര്‍, തൃശൂര്‍ സ്വദേശി കിരണ്‍, കണ്ണൂര്‍ സ്വദേശി രാജന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കോഴിക്കോട്ടേക്ക് അയച്ചത്. തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍, കോട്ടയം സ്വദേശി വിമല്‍കുമാര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരുവനന്തപുരത്തും എത്തിക്കും. ഇന്ത്യക്കാരി റോഷ്നി മുല്‍ചന്ദനായിയുടെ മൃതദേഹം ദുബൈയില്‍ സംസ്കരിക്കും.

തലശ്ശേരി സ്വദേശി ഉമര്‍ മകന്‍ നബീല്‍ ഉമര്‍ എന്നിവരുടെ മയ്യത്ത് നമസ്കാരത്തിനായി നിരവധി പേരാണ് ദുബൈ സോനാപൂരിലെ എംബാമിങ് സെന്ററിലെത്തിയത്.