LiveTV

Live

UAE

ദുബൈയില്‍ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ മോഡലും

ദുബൈയില്‍ ബസ് അപകടത്തില്‍ മരിച്ചവരില്‍ ഇന്ത്യന്‍ മോഡലും

ദുബൈയില്‍ ബസ് അപകടത്തില്‍ മരിച്ച 17 പേരില്‍ അറിയപ്പെടുന്ന ഇന്ത്യന്‍ മോഡലും ഉള്‍പ്പെടുന്നു. മോഡലിങ് രംഗത്ത് ശ്രദ്ധേയയായ രോഷ്നി മുള്‍ചന്ദാനി എന്ന 22 കാരിയാണ് ഈ അപകടത്തില്‍ മരിച്ചത്. പാം ജുമൈറയിലെ ഒരു ആഢംബര ഹോട്ടലിന്റെ മാര്‍ക്കറ്റിങ് വിഭാഗത്തിലായിരുന്നു ജോലി. രോഷ്നിയുടെ മൃതദേഹം ദുബൈ ജബല്‍ അലിയിലെ ഹിന്ദു ശ്മശാനത്തില്‍ സംസ്കരിച്ചു. രോഷ്നി സലാലയില്‍ ഈദ് അവധി ചെലവിടാന്‍ ഒമാനിലേക്ക് പോയതായിരുന്നു.