LiveTV

Live

UAE

ദുബൈ ബസപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

ദുബൈ ബസപകടം: മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു

ദുബൈയില്‍ ബസപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ശനി, ഞായർ ദിവസങ്ങളിലായി നാട്ടിലെത്തിക്കാൻ തിരക്കിട്ട നീക്കം. ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് നടപടി ക്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. ദുബൈയിലെ വിവിധ സാമൂഹിക പ്രവർത്തകരും ആവശ്യമായ സഹായവുമായി രംഗത്തുണ്ട്.

ദുബൈ ബസപകടത്തിൽ മരിച്ചവരിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ. അതിൽ തന്നെ അധികവും മലയാളികൾ. അപകട വാർത്ത പരന്നതോടെ ഹോസ്പിറ്റലുകളിലും പൊലിസ് മോർച്ചറിയിലും ചെന്ന് വിവരങ്ങൾ ഉറപ്പാക്കാൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചു. അധികൃതരുമായി ആശയവിനിമയം നടത്തി വിവരങ്ങൾ ഉറപ്പാക്കാനും ലഭ്യമായവ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാനും കോൺസുൽ ജനറൽ വിപുലിന്റെ നേതൃത്വത്തിലുള്ള സംഘം മികച്ച പ്രവർത്തനം തന്നെ നടത്തി. അവധി ദിവസമായിട്ടും നടപടികക്രമങ്ങൾ എളുപ്പത്തിലാക്കാൻ ദുബൈയിലെ സർക്കാർ സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചു.

ഹംപാസ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകളും പ്രവർത്തന രംഗത്ത്
സജീവമായിരുന്നു. സാമൂഹിക പ്രവർത്തകരായ അശ്റഫ് താമരശ്ശേരി, നസീർ വാടാനപ്പള്ളി, നന്തി നാസർ ഉൾപ്പെടെയുള്ളവരുടെ സജീവ ഇടപെടലും പ്രവർത്തനങ്ങൾക്ക് വേഗത പകർന്നു. രണ്ടു ദിവസത്തിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് കോൺസുലേറ്റ് അധികൃതരും സാമൂഹിക പ്രവർത്തകരും.