LiveTV

Live

UAE

റോഹിങ്ക്യന്‍ ജനതക്കായി രാജ്യവ്യാപകമായി ധനസമാഹരണം നടത്തി യു.എ.ഇ 

ഭരണാധികാരികളും സാധാരണക്കാരും ഒരേ മനസോടെയാണ് റോഹിങ്ക്യൻ ജനതയുടെ കണ്ണീരൊപ്പാനുള്ള യത്നത്തിൽ ഭാഗഭാക്കാവുന്നത്

റോഹിങ്ക്യന്‍ ജനതക്കായി രാജ്യവ്യാപകമായി ധനസമാഹരണം നടത്തി യു.എ.ഇ 

റോഹിങ്ക്യൻ അഭയാർഥികളെ സഹായിക്കുന്നതിന് വേണ്ടി യു.എ.ഇ രാജ്യവ്യാപകമായി നടത്തുന്ന കാമ്പയിന് മികച്ച പ്രതികരണം. ഔദ്യോഗിക മാധ്യമങ്ങൾക്ക് പുറമെ സാമൂഹിക മാധ്യമങ്ങളും പങ്കു ചേർന്നതോടെ വലിയ തോതിലുള്ള ധനപ്രവാഹമാണ് ലഭിക്കുന്നത്.

കാമ്പയിൻെറ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം അഞ്ച് കോടി ദിർഹം സമാഹരിക്കാൻ സാധിച്ചതിൻെറ ആഹ്ലാദത്തിലാണ് സംഘാടകർ. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് ദൂരെ ദിക്കുകളിലുള്ള വ്യക്തികളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

ഓൺലൈൻ പണമടവ് സംവിധാനവും സമൂഹ മാധ്യമങ്ങളും ഉപയോഗിച്ച്
തുടങ്ങിയതോടെ വിദേശ രാജ്യങ്ങളിൽനിന്നുള്ള നിരവധി ജനങ്ങൾ സംഭാവനയുമായി മുന്നോട്ടുവന്നു. കൂടാതെ സമൂഹ മാധ്യങ്ങളിൽ സജീവമായവർ കാമ്പയിനെ പിന്തുണക്കകുകയും കൂടുതൽ പേരിലെത്തിക്കുകയും ചെയ്തതായും എമിറേറ്റസ് റെഡ്ക്രസൻറ്
അന്താരാഷ്ട്ര സഹായ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫഹദ് അബ്ദുൽ റഹ്മാൻ ബിൻ സുൽത്താൻ പറഞ്ഞു.

ഭരണാധികാരികളും സാധാരണക്കാരും ഒരേ മനസോടെയാണ് ദുരിതം അനുഭവിക്കുന്ന റോഹിങ്ക്യൻ ജനതയുടെ കണ്ണീരൊപ്പാനുള്ള യത്നത്തിൽ ഭാഗഭാക്കാവുന്നത്.

യു.എ.ഇയിലെ ജനങ്ങൾ നൽകുന്ന ഉദാര പിന്തുണ ബംഗ്ലാദേശിലും മറ്റും അഭയാർഥികളായി ജീവിതം തള്ളി നീക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ജീവകാരുണ്യ സഹായമായി എത്തിക്കാനാണ് നീക്കം.