LiveTV

Live

UAE

ഇറാന്‍; യു.എസ് സുരക്ഷാ ഉപദേഷ്ടാവ് യു.എ.ഇയില്‍

ജി.സി.സി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇറാനെതിരെ തന്ത്രം മെനയുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്

ഇറാന്‍; യു.എസ് സുരക്ഷാ ഉപദേഷ്ടാവ് യു.എ.ഇയില്‍

ഇറാനെതിരെ യു.എസ് പടയൊരുക്കം തുടരുന്നതിനിടെ, അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ യു.എ.ഇയിലെത്തി. ഉന്നത നേതാക്കളുമായി ജോണ്‍ ബോള്‍ട്ടണ്‍ ചർച്ച നടത്തി.

ജി.സി.സി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കി ഇറാനെതിരെ തന്ത്രം മെനയുകയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഫുജൈറയിൽ മേയ് ആദ്യം നാല് കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഇറാൻെറ കരങ്ങളാണെന്ന് ഏറെക്കുറെ ഉറപ്പാണെന്ന് ജോൺ ബോൾട്ടൺ കുറ്റപ്പെടുത്തി.

ആക്രമണത്തിന് പിന്നിലെ ഇറാൻെറ പങ്ക് വ്യക്തമാണ്. അവരല്ലാതെ ആര് ആരെങ്കിലും നേപ്പാളിൽ നിന്ന് വന്ന് ചെയ്യുമോയെന്നും യു.എ.ഇ സന്ദർശനത്തിനിടെ യു.എസ് എംബസിയിൽ സംസാരിക്കവേ ബോൾട്ടൺ ചോദിച്ചു.

ഇതേകുറിച്ച് വാഷിങ്ടണിൽ ആരുടെ മനസ്സിലും സംശയമില്ല. ആരാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, തൻെറ വാദത്തിന് ബോൾട്ടൺ തെളിവുകൾ ഹാജരാക്കിയില്ല. അതേസമയം, ബോൾട്ടൻെറ അവകാശവാദം ചിരിക്ക് വക നൽകുന്നതാണെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് മൂസവി പ്രതികരിച്ചത്.

കപ്പലാക്രമണം സംബന്ധിച്ച അന്വേഷണത്തെ യു.എസ് സഹായിക്കുമെന്ന് ബോൾട്ടൺ വ്യക്തമാക്കി. സൗദിയിലെ യാമ്പൂ തുറമുഖത്ത് ഈയിടെ നടത്തിയ ആക്രമണം പരാജയപ്പെട്ടു. ഇറാനുമായും ഇറാനെ പ്രതിനിധീകരിക്കുന്നവരുമായും ബന്ധപ്പെട്ടുള്ള മേയ് മാസത്തിലെ നാലാമത്തെ ആക്രമണമാണിത്.

കപ്പൽ അട്ടിമറി ശ്രമത്തിന് പുറമെ സൗദി അറേബ്യയിലെ എണ്ണ പൈപ്പ്ലൈനിൽ ഡ്രോണുപയോഗിച്ച് ഹൂതികൾ നടത്തിയ ആക്രമണത്തിനും ഇറാൻ പിന്തുണ നൽകിയതായി ബോൾട്ടൺ കുറ്റപ്പെടുത്തി.