LiveTV

Live

UAE

ഇമാറത്തി ഉത്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്ക്; അന്വേഷിക്കുമെന്ന് വ്യാപാര സംഘടന

ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ഇരു വിഭാഗവും വിവിധ അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ച് പരാതികൾ സമർപ്പിച്ചിരുന്നു

ഇമാറത്തി ഉത്പന്നങ്ങള്‍ക്ക് ഖത്തറില്‍ വിലക്ക്; അന്വേഷിക്കുമെന്ന് വ്യാപാര സംഘടന

ഇമറാത്തി ഉൽപന്നങ്ങൾക്ക് ഖത്തർ ഏർപ്പെടുത്തിയ വിലക്കിനെതിരെ യു.എ.ഇ സമർപ്പിച്ച പരാതി അന്വേഷിക്കുമെന്ന് ലോക വ്യാപാര സംഘടന വ്യക്തമാക്കി. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ഡബ്ല്യു.ടി.ഒ പ്രത്യേക കമ്മിറ്റിക്കും രൂപം നൽകി.

ഗൾഫ് പ്രതിസന്ധിയെ തുടർന്ന് ഇരു വിഭാഗവും വിവിധ അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിൽ തങ്ങളുടെ വാദങ്ങൾ ഉന്നയിച്ച് പരാതികൾ സമർപ്പിച്ചിരുന്നു. ഭീകരവാദത്തിനും തീവ്രവാദത്തിനും നൽകുന്ന പിന്തുണയുടെ പേരിലാണ് നടപടി സ്വീകരിച്ചതെന്നാണ് ചതുർ രാജ്യങ്ങൾ നൽകുന്ന വിശദീകരണം.

യു.എ.ഇ, സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ രാജ്യങ്ങൾ നയതന്ത്ര-ഗതാഗത ബന്ധങ്ങൾ വിച്ഛേദിച്ചതിനെ തുടർന്നാണ് ഈ രാജ്യങ്ങളുടെ ഉൽപന്നങ്ങൾക്ക് ഖത്തർ വിലേക്കർപ്പെടുത്തിയത്. ഖത്തറിൻെറ നടപടി ഡബ്ല്യു.ടി.ഒയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നാണ് യു.എ.ഇ വാദിക്കുന്നത്.

യു.എ.ഇ ഉൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം ഭാഗികമായി പിൻവലിക്കുന്നതായി കഴിഞ്ഞ മാസം ഡബ്ല്യു.ടി.ഒ തർക്കപരിഹാര കമ്മിറ്റിയിൽ ഖത്തർ വ്യക്തമാക്കിയിരുന്നു. രണ്ടു വർഷം പിന്നിട്ട ഗൾഫ്
പ്രതിസന്ധിക്ക് പരിഹാരം തേടി പല തലങ്ങളിലായി സമവായ നീക്കം നടന്നിരുന്നു. എന്നാൽ ഇരു പക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത് സമവായ നീക്കത്തിന് തിരിച്ചടിയായി.