LiveTV

Live

UAE

എണ്ണവില കൂട്ടാനൊരുങ്ങി യു.എ.ഇ

ഈ വർഷം അന്താരാഷ്ട്ര എണ്ണ വിലയിൽ 33 ശതമാനത്തോളമാണ് വർധനയുണ്ടായത്

എണ്ണവില കൂട്ടാനൊരുങ്ങി യു.എ.ഇ

യു.എ.ഇയിൽ അടുത്ത മാസം ഇന്ധന വില കൂടും. സൂപ്പർ 98, സ്പെഷൽ 95 പെട്രോളുകൾക്കാണ് മൂന്ന് ശതമാനത്തിലധികം വില വർധിക്കുക. മെയ് മാസത്തിൽ പത്തു ശതമാനമായിരുന്നു വർധന.

സൂപ്പർ 98 പെട്രോളിന് അഞ്ച് ഫിൽസാണ് നിരക്ക് വർധിക്കുക. ഇതോടെ ലിറ്ററിന് രണ്ട് ദിർഹം 53 ഫിൽസായിരിക്കും നിരക്ക്. സ്പെഷൽ 95ന്
എട്ട് ഫിൽസിൻെറ വർനയാണുള്ളത്. അതായത് ലിറ്ററിന്2 ദിർഹം 42 ഫിൽസ്.

ഡീസൽ വിലയിൽ മൂന്ന് ഫിൽസ് വർധനയുണ്ട്. ലിറ്റർ ഡീസലിന് 2.56 ഫിൽസാകും. 2015 ആഗസ്റ്റിലാണ് എണ്ണവില മാർക്കറ്റ് വിലക്ക്
അനുസൃതമായി ക്രമീകരിക്കാൻ യു.എ.ഇയിലെ എണ്ണവില നിർണയം ഉദാരവത്കരിച്ചത്. ഈ വർഷം അന്താരാഷ്ട്ര എണ്ണ വിലയിൽ 33 ശതമാനത്തോളമാണ് വർധനയുണ്ടായത്.

ചൈനക്കും മറ്റു ചില രാജ്യങ്ങൾക്കും ഇറാനിയൻ ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനുള്ള ഇളവ് അനുവദിക്കില്ലെന്ന് യു.എസ്
പ്രഖ്യാപിച്ചതിനെ തുടർന്ന് അടുത്തിടെ ഇന്ധന നിരക്ക് കുത്തനെ വർധിക്കുന്ന സാഹചര്യം ഉണ്ടായി.

അമേരിക്കയും റഷ്യയും തമ്മിലെ വാണിജ്യ തർക്കവുമായി ബന്ധപ്പെട്ട്
മഞ്ഞുരുക്കം ഉണ്ടായത് എണ്ണവിപണിക്കും ഗുണം ചെയ്തു എന്നാണ്
വിലയിരുത്തൽ. അതേ സമയം ഗൾഫ് സംഘർഷം സങ്കീർണമായാൽ എണ്ണവില വീണ്ടും കുതിച്ചുയരുന്ന സാഹചര്യം തന്നെയാകും രൂപപ്പെടുക.