LiveTV

Live

UAE

മത്സ്യ സമ്പത്ത് കുറയുന്നത് തടയാന്‍ ആറ് കര്‍മ്മ പദ്ധതികളുമായി യു.എ.ഇ

മത്സ്യ സമ്പത്ത് കുറയുന്നത് തടയാന്‍ ആറ് കര്‍മ്മ പദ്ധതികളുമായി യു.എ.ഇ

യു.എ.ഇയിൽ മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നത് മൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ ബദൽ നടപടി ശക്​തം. അബൂദബി പരിസ്ഥിതി ഏജൻസിയാണ്​ പുതിയ മത്സ്യകൃഷി നയം അവതരിപ്പിച്ചത്​. ജൈവ വൈവിധ്യ-സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്ര സഭ കൺവെൻഷൻ പോലുള്ള ആഗോള നയങ്ങളോടും പൊരുത്തപ്പെടുന്നതാണ് പുതിയ നയം.

മത്സ്യങ്ങളുടെ വംശനാശം തടയുക, സമുദ്രത്തിലെ ജൈവവൈവിധ്യവും ആവാസ വ്യവസ്ഥയും സംരക്ഷിക്കുക, സുസ്ഥിര സാേങ്കതിക വിദ്യകളിലൂടെ സുരക്ഷിതവും ഗുണമേന്മയുമുള്ള സമുദ്ര ഭക്ഷ്യോൽപന്നങ്ങൾ ഉൽപാദിപ്പിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളാണ്​ നയം ഉൾക്കൊള്ളുന്നത്​.

നിലവിലുള്ള പെർമിറ്റ് പ്രക്രിയ പരിഷ്കരിക്കുക, കൃഷിരീതിയും യോജിച്ച സ്ഥലങ്ങളും കണ്ടെത്തുന്നതിനുള്ള നയം വികസിപ്പിക്കൽ, മേഖലയിൽ സാമ്പത്തിക നിക്ഷേപം പ്രോത്സാഹിപ്പിക്കൽ, നിയമവും നയങ്ങളും മാർഗനിർദേശങ്ങളും രൂപീകരിക്കൽ, മത്സ്യകൃഷിയിൽ നവീന ആശയങ്ങളും ശാസ്ത്ര ഗവേഷണവും പ്രോത്സാഹിപ്പിക്കൽ, മേഖലയിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന് ആശയവിനിമയ മാർക്കറ്റിങ് പദ്ധതികൾ ആവിഷ്കരിക്കൽ എന്നിങ്ങനെ ആറ് കർമപദ്ധതികളാണ് ഈദ് അവതരിപ്പിച്ച പുതിയ നയം മുന്നോട്ടുവെക്കുന്നത്. ഈ പദ്ധതികൾ നടപ്പാക്കുന്നതിനും മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതല അബൂദബി കാർഷക ഭക്ഷ്യസുരക്ഷ അതോറിറ്റിക്കാണ്.

അമിത മത്സ്യബന്ധനവും ആവാസ വ്യവസ്ഥയുടെ നശീകരണവും കാരണം രാജ്യത്തെ സമുദ്രങ്ങളിൽ മത്സ്യസമ്പത്ത് വൻതോതിൽ കുറയുന്നതായാണ് മറ്റു പല സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ഈദ് നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 13 ഇനം മത്സ്യങ്ങളെയാണ് നിശ്ചിത പരിധിക്കുമപ്പുറം പിടിക്കുന്നതെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.