LiveTV

Live

UAE

പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്കോത്സ​വ​ത്തി​ന് ഷാർജയിൽ തുടക്കം; ഈ മാസം 28 വ​രെ പുസ്തകോ​ത്സ​വം നീണ്ടു നിൽക്കും

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ റോ​ഡി​ന് സ​മീ​പം സ്​​ഥി​തി ചെ​യ്യു​ന്ന ഷാ​ർ​ജ ബു​ക് അ​തോ​റി​റ്റി ആ​സ്​​ഥാ​ന​ത്താ​ണ് മേള

പ്ര​ഥ​മ ഇ​മാ​റാ​ത്തി പു​സ്കോത്സ​വ​ത്തി​ന് ഷാർജയിൽ തുടക്കം; ഈ മാസം 28 വ​രെ പുസ്തകോ​ത്സ​വം നീണ്ടു നിൽക്കും

പ്ര ഥ മ ഇമാറാത്തി പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം. ഈ മാസം 28 വരെ പുസ്തകോത്സവം നീണ്ടുനിൽക്കും. ഇമാറാത്തി എഴുത്തു കാരുടെ ആയിര കണക്കിന് പുസ്തകങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

ശൈഖ് മുഹമ്മദ് ബിൻ റോഡിന് സമീപം സ്ഥിതി ചെയ്യുന്ന ഷാർജ ബുക്ക അതോറിറ്റി ആസ്ഥാനത്താണ് മേള. എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തോടെ ഷാർജ ബുക്ക് അതോറിറ്റി പുസ്തക മേള സംഘടിപ്പിച്ചിരിക്കുന്നത്. 25 സ്വദേശി പ്രസാധകരാണ് മേളയിൽ പങ്കാളിത്തം വഹിക്കുന്നത് .

ഷാർജയെ യുനെസ്കോ ലോക പുസ്തക തലസ്ഥാനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക പരിപാടികളുടെ പട്ടി കയിൽ ഉൾപ്പെടുത്തിയാണ് ഇമാറാത്തി പുസ്തകോത്സവം. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

വിപുലമായ സാംസ്കാരിക പരിപാടികൾ നടക്കുന്ന മേളയിലേക്ക് രാത്രി 9.30 മുതൽ പുലർച്ചെ 12.30 വരെയാണ് പ്രവേശനം. അറബ് റൈറ്റേഴ്സ് യൂണിയൻ സെക്രട്ടറി ഹബീബ് അല്‍ സായഗ്, എഴുത്തുകാരനും ഗവേഷ കരുമായ സുൽത്താൻ അൽ അമിമി, മുഹമ്മദ് അൽ മൂർ, ഇമാൻ അൽ യൂസഫ്, നോവലിസ്റ്റുകളായ സൽഹ ഉബൈദ് ഗാബേഷ്, നാദിയ അൽ നജ്ജാർ, ഇസ്മായിൽ അബ്ദുല്ല അമീൻ, ഹബീബ് ഗുലൂം തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

സെമിനാറുകളും ശിൽപ ശാലകളും മേളയുടെ മറ്റു പ്രത്യേകതയാണ്. ശൈഖ് സുൽത്താന്റെ പ്രചോദന രചനയോടൊപ്പം സ്വദേശി കവികളുടെ രചനകളും സ്ഥലം പി ടി ക്കും. ജുമാ അൽമാജിദ് സെൻ്റർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജുമായി സഹകരിച്ച് ഒരുക്കിയിട്ടുള്ള ഇമാറാത്തി റൈറ്റേഴ്സ് മ്യൂസിയം മേളയുടെ പ്രധാന ആകർഷണമാണ്