LiveTV

Live

UAE

പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഭരത് ഭായ് ഷാ അന്തരിച്ചു

ആറ് പതിറ്റാണ്ട് ദുബൈയിൽ വ്യവസായിയും സാമൂഹികപ്രവർത്തകനും ആയിരുന്നു

പ്രവാസി ഭാരതീയ പുരസ്കാര ജേതാവ് ഭരത് ഭായ് ഷാ അന്തരിച്ചു

പ്രവാസി ഭാരതീയ പുരസ്കാര ജേതാവും ദുബൈയിലെ ബിസിനസ് പ്രമുഖനുമായ ഭരത് ഭായ് ഷാ അന്തരിച്ചു. 87 വയസായിരുന്നു. സ്വദേശമായ ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു അന്ത്യം. യു എ ഇയിലെ ഇന്ത്യന്‍ സമൂഹത്തിനായി നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിയാണ് ഭരത് ഭായ്  എന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു. 60 വര്‍ഷത്തോളമായി പ്രവാസിയായ ഭരത് ഭായ് യു എ ഇക്ക് പുറമെ സൗദി, യമന്‍ എന്നിവിടങ്ങളിലും സാമൂഹികരംഗത്ത് സജീവായിരുന്നു.

ഭരത് ഭായ് ഷാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിൽ നിന്ന് പ്രവാസി ഭാരതീയ പുരസ്കാരം സ്വീകരിച്ചപ്പോൾ
ഭരത് ഭായ് ഷാ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിൽ നിന്ന് പ്രവാസി ഭാരതീയ പുരസ്കാരം സ്വീകരിച്ചപ്പോൾ