LiveTV

Live

UAE

യു എ ഇ ‘ഗോള്‍ഡന്‍ കാര്‍ഡ്’ പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് ആയുഷ്കാലം താമസിക്കാം 

ആദ്യഘട്ടത്തില്‍ 100 ബില്യൻ നിക്ഷേപമുള്ള 6800 പേർക്ക് ഗോൾഡൻ കാർഡ് നൽകും.

യു എ ഇ ‘ഗോള്‍ഡന്‍ കാര്‍ഡ്’ പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് ആയുഷ്കാലം താമസിക്കാം 

യു എ ഇയില്‍ പ്രവാസികള്‍ക്ക് ആജീവനാന്ത താമസത്തിന് സംവിധാനം വരുന്നു. ഉയര്‍ന്ന യോഗ്യതയും നിക്ഷേപവുള്ളവര്‍ക്ക് 'ഗോള്‍ഡന്‍ കാര്‍ഡ്' എന്ന പേരിലാണ് രാജ്യത്ത് ആയുഷ്കാല റെസിഡന്‍സി സംവിധാനം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 6800 നിക്ഷേപകര്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് നല്‍കും.

യു എ ഇ ‘ഗോള്‍ഡന്‍ കാര്‍ഡ്’ പ്രഖ്യാപിച്ചു; പ്രവാസികള്‍ക്ക് ആയുഷ്കാലം താമസിക്കാം 

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് യു എ ഇയിലെ ആയുഷ്കാല റെസിഡന്‍സി സംവിധാനം പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ യുഎഇയില്‍ 100 ശതകോടിയോ അതില്‍ കൂടുതലോ നിക്ഷേപമുള്ളവര്‍ക്കാണ് ഗോള്‍ഡന്‍കാര്‍ഡ് നല്‍കുക. ഇതിന് പുറമെ, വേറിട്ട മികവ് പുലര്‍ത്തുന്ന ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്‍മാര്‍ എന്നിവര്‍ക്കും രാജ്യത്ത് ആയുഷ്കാല റെസിഡന്‍സി നല്‍കും. യു എ ഇയുടെ വിജയത്തിന് ക്രിയാത്മക സംഭാവനകള്‍ നല്‍കുന്ന പ്രവാസികളെ മുന്നോട്ടുള്ള യാത്രയില്‍ സ്ഥിരമായി ഒപ്പം നിര്‍ത്താനാണ് ഈ പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചു. യു എ ഇയെ സംബന്ധിച്ചിടത്തോളം പ്രവാസികള്‍ ഒഴിച്ചുകൂടാനാവത്ത ഘടകമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശ്ചിത യോഗ്യതയുള്ളവര്‍ക്കും മികവ് പുലര്‍ത്തുന്നവര്‍ക്കും അഞ്ചുവര്‍ഷത്തെയും പത്തുവര്‍ഷത്തെയും ദീര്‍ഘകാല വിസ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ആയുഷ്കാല റെസിഡന്‍സ് സംവിധാനവും പ്രഖ്യാപിക്കുന്നത്.