LiveTV

Live

Gulf

തൊഴിലാളികള്‍ക്ക് ഇഫ്താറുമായി ഡോക്ടര്‍മാര്‍

എ.കെ.എം.ജിയാണ് ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ ഒരുക്കിയത്

യു.എ.ഇയിലെ മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ എ.കെ.എം.ജി ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി. സംഘടനയുടെ വനിതാ വിഭാഗം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവര്‍ തൊഴിലാളികള്‍ക്ക് നോമ്പുതുറ ഒരുക്കിയത്.

കേരളത്തില്‍ നിന്നെത്തിയ മെഡിക്കല്‍ ഡോക്ടര്‍മാരുടെയും ഡെന്റിസ്റ്റുകളുടെയും കൂട്ടായ്മയാണ് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് ഡെന്റിന്റ്സ് ഗ്രാജ്വേറ്റ്സ്. സംഘടനയുടെ ഉമ്മുല്‍ഖുവൈന്‍ അജ്മാന്‍ മേഖലയിലെ ഡോക്ടര്‍മാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഷാര്‍ജ സജയിലെ മുന്നൂറിലേറെ തൊഴിലാളികള്‍ക്കാണ് ഇഫ്താര്‍ വിരുന്നൊരുക്കിയത്.
തൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കാന്‍ കുട്ടികള്‍ക്കൊപ്പമാണ് ഡോകര്‍മാര്‍ എത്തിയത്.

വനിതാവിഭാഗത്തിലെ ഡോക്ടര്‍മാര്‍ പ്രത്യേകം തെരഞെടുത്ത പഴവര്‍ഗങ്ങളും നോമ്പ് തുറക്കായി എത്തിച്ചിരുന്നു.
ലേബര്‍ ക്യാമ്കപുള്‍ ഇഫ്താര്‍ ഒരുക്കുന്ന ടീം ഇഫ്താറിന്റെ കൂടി സഹകരണത്തോടെയായിരുന്നു ഡോക്ടര്‍മാരുടെ സംഘടനയുടെ നോമ്പുതുറ.